കി​ല ഇ​റ്റി​സി​യി​ൽ ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി
Tuesday, June 22, 2021 11:10 PM IST
കൊ​ട്ടാ​ര​ക്ക​ര : ഓ​ണ​ക്കാ​ല​ത്ത് പ​ച്ച​ക്ക​റി​യി​ൽ സ്വ​യം പ​ര്യാ​പ്ത​മാ​കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ത്തി​ന് കൊ​ട്ടാ​ര​ക്ക​ര കി​ല ഇ​റ്റി​സി​യും പി​ന്തു​ണ ന​ൽ​കും.
കോ​വി​ഡ് കാ​ല​ത്തെ ഓ​ണം വി​ഷ​ര​ഹി​ത​വും ജൈ​വ​വു​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് അ​ധി​കം സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ച്ചു കൊ​ണ്ട് ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി ഇ​ക്കു​റി​യും ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ജി.​കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.
ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന നേ​ച്ച​ർ കൊ​ട്ടാ​ര​ക്ക​ര, സു​ഭി​ക്ഷ കേ​ര​ളം എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​റ്റി​സി ഫാ​മി​ൽ കൃ​ഷി വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. പ​ച്ച​ക്ക​റി, വാ​ഴ, മ​ര​ച്ചീ​നി, കി​ഴ​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.
ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പ​ൽ ജി.​കൃ​ഷ്ണ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഫാം ​മാ​നേ​ജ​ർ വി.​ജ​ല​ന്ത​ർ, ധ​നു​ഷ സി.​എ​സ്., ബി.​ഷ​ബി​ന, ഫാം ​ജീ​വ​ന​ക്കാ​രാ​യ കെ.​ജ​യ​കു​മാ​ർ, ഡി.​പ്ര​സാ​ദ് എ​ന്നി​വ​ർ പ്രസംഗി​ച്ചു. മ​ഞ്ജു.​എ​സ്, മു​ര​ളീ​ധ​ര​ൻ​പി​ള്ള, രാ​ധാ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 13- ഓ​ളം താ​ൽ​ക്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളും ഇ​റ്റി​സി​യി​ലെ കൃ​ഷി​ക്ക് പ​രി​ച​ര​ണം ന​ൽ​കു​ന്നു​ണ്ട്.