കോ​വി​ഡ് മാ​ന​ദ​ണ്ഡലം​ഘ​നം പോലീസിൽ അറി​യി​ച്ച​തി​ന് മ​ർ​ദനം: പ്ര​തി പി​ടി​യി​ൽ
Tuesday, June 22, 2021 11:10 PM IST
കൊ​ട്ടാ​ര​ക്ക​ര: ​ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച വി​രോ​ധ​ത്തി​ന് ഗൃ​ഹ​നാ​ഥ​നേ​യും കു​ടും​ബ​ത്തേ​യും ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ.
വെ​ളി​ന​ല്ലൂ​ർ മോ​ട്ടോ​ർ കു​ന്ന് പു​തു​വി​ള വീ​ട്ടി​ൽ നി​ധി​ൻ (19) നെ​യാ​ണ് പൂ​യ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
വെ​ളി​ന​ല്ലൂ​ർ ആ​ലും​മൂ​ട് നീ​ലി​ക്കോ​ണം ലി​ജി വി​ലാ​സ​ത്തി​ൽ ഷാ​ബു (48), ഭാ​ര്യ രാ​ജി (39), മ​ക്ക​ളാ​യ അ​പ​ർ​ണ (12), ദേ​വ​ന​ന്ദ് (9) ബ​ന്ധു​ അ​മി​ത്ത് (27) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദന​മേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കുന്നേരം 4.30 ഓ​ടെ​യാ​ണ് സം​ഭ​വം . ഓ​ട്ടോ ഡ്രൈ​വ​റാ​യ ഷാ​ബു ഓ​ട്ടം ക​ഴി​ഞ്ഞ് തി​രി​കെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി ഷാ​ബു​വി​ന്‍റെ വീ​ടി​നു സ​മീ​പം ഓ​ട്ടോ ത​ട​ഞ്ഞു നി​ർ​ത്തി പ്ര​തി​യാ​യ നി​ധി​ൻ ഷാ​ബു​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ത് ക​ണ്ട് ഓ​ടി വ​ന്ന് ത​ട​സം പി​ടി​ച്ച ഷാ​ബു​വി​ന്‍റെ ഭാ​ര്യ രാ​ജി മ​ക്ക​ളാ​യ അ​പ​ർ​ണ, ദേ​വാ​ന​ന്ദ്, ബ​ന്ധു​വാ​യ അ​മി​ത്ത് എ​ന്നി​വ​രേ​യും നി​ധി​ൻ മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​ണു​ണ്ടാ​യ​ത്.
നി​ധി​ൻ കോ​വി​ഡ് പോ​സി​റ്റീ​വാ​യ സ​മ​യം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​തെ നാ​ട്ടി​ലി​റ​ങ്ങി ന​ട​ന്ന വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് ഷാ​ബു​വി​നേ​യും കു​ടും​ബ​ത്തേ​യും ആ​ക്ര​മി​ച്ച​തെ​ന്ന് പൂ​യ​പ്പ​ള്ളി പോ​ലീ​സ് അ​റി​യി​ച്ചു.