ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഒ​വി​ബി​എ​സ്: ഫാ.​ടൈ​റ്റ​സ് ജോ​ൺ ഡ​യ​ക്ട​ർ, എ.​കെ.​സ​ന്തോ​ഷ് ബേ​ബി ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Tuesday, June 22, 2021 11:10 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ സ​ൺ​ഡേ​സ്കൂ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ഒ​വി​ബി​എ​സ് അ​ഖി​ല മ​ല​ങ്ക​ര ഡ​യ​ക്ട​റാ​യി ഫാ.​ടൈ​റ്റ​സ് ജോ​ണി​നേ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി എ.​കെ. സ​ന്തോ​ഷ് ബേ​ബി​യേ​യും സ​ണ്ടേ​സ്കൂ​ൾ പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റ് ഡോ.​ഗ​ബ്രീ​യേ​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ് നി​യ​മി​ച്ചു.
മ​ല​ങ്ക​ര സ​ഭ​യി​ലെ ക​ൺ​വെ​ൻ​ഷ​ൻ പ്രാ​സം​ഗി​ക​നും കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദാ​സ​ന​ത്തി​ലെ ഇ​ള​മ്പ​ൽ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി​യും കൊ​ല്ലം ഭ​ദ്രാ​സ​ന​ത്തി​ലെ ത​ല​വൂ​ർ സെ​ന്‍റ്്മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി ഇ​ട​വ​ക അം​ഗ​വു​മാ​ണ് ഫാ.​ടൈ​റ്റ​സ് ജോ​ൺ.
സ​ണ്ടേ​സ്കൂ​ൾ പ്ര​സ്ഥാ​ന​ത്തി​ന്‍റെ കേ​ന്ദ്ര ട്ര​ഷ​റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്ന സ​ന്തോ​ഷ് ബേ​ബി തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​ന​ത്തി​ലെ ചെ​റു​വ​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​മാ​ണ്. ചൊ​വ​ള്ളൂ​ർ സെ​ന്‍റ് ജോ​ർ​ജ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​നും സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സ​ന്തോ​ഷ് ബേ​ബി വൈ​എം​സി​എ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​നാ​യും ദ​ക്ഷി​ണ​മേ​ഖ​ല ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.