തി​ര​ക്കി​ല​മ​ർ​ന്ന് കൊ​ല്ലം
Tuesday, June 22, 2021 10:48 PM IST
കൊ​ല്ലം: പൊ​തു​ഗ​താ​ഗ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ജി​ല്ല​യി​ൽ ബ​സു​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും എ​ണ്ണ​ത്തി​ൽ തി​ര​ക്കേ​റി. യാ​ത്ര​ക്കാ​രെ ഇ​രു​ത്തി മാ​ത്ര​മേ കൊ​ണ്ടു​പോ​കാ​വൂ എ​ന്ന് നി​ർ​ദേ​ശം ഉ​ണ്ടെ​ങ്കി​ലും അ​ത് കൃ​ത്യ​മാ​യ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രെ എ​ണ്ണ​ത്തി​ൽ അ​ധി​കം ക​യ​റ്റാ​റി​ല്ല.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് സ​ർ​വീ​സു​ക​ൾ വി​ര​ള​മാ​ണ്.

ഇ​തു​കാ​ര​ണ​മാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളി​ൽ തി​ര​ക്ക് കൂ​ടു​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ളും ഭാ​ഗി​ക​മാ​യാ​ണ് ഓ​ടു​ന്ന​ത്. ചി​ല റൂ​ട്ടു​ക​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ ഇ​ട​വേ​ള​ക​ളി​ൽ പോ​ലും ബ​സ് ഉ​ണ്ടാ​കാ​റി​ല്ല. ഇ​തോ​ടെ​യ​ണ് ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത്.

ചി​ന്ന​ക്ക​ട ക്ലോ​ക്ക് ട​വ​ർ, ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം, താ​ലൂ​ക്ക് ക​ച്ചേ​രി ജം​ഗ്ഷ​ൻ, റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ​സ് സ്റ്റോ​പ്പു​ക​ളി​ലെ​ല്ലാം യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കാ​ര്യ​മാ​യി അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി.

കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ രാ​വി​ലെ നി​ര​വ​ധി പേ​ർ എ​ത്തു​ന്നു​ണ്ട്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ പോ​കു​ന്ന​വ​രാ​ണ് ഏ​റെ​യും. അ​തു​കൊ​ണ്ടു​ത​ന്നെ രാ​വി​ലെ ഇ​പ്പോ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ സ്റ്റാ​ന്‍റി​ൽ ന​ല്ല തി​ര​ക്കാ​ണ്.

ഇ​തു​വ​ഴി കൊ​ട്ടി​യം, ഇ​ര​വി​പു​രം, മ​യ്യ​നാ​ട് മേ​ഖ​ല​ക​ളി​ലേ​യ്ക്ക് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ഇ​പ്പോ​ഴി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ലു​ള്ള​ത്. ബ​സു​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​മാ​യ​തി​നാ​ൽ വ​രു​ന്ന ബ​സു​ക​ളി​ലെ​ല്ലാം തി​ര​ക്കു​കൂ​ട്ടി ആ​ൾ​ക്കാ​ർ ക​യ​റു​ക​യാ​ണ്. ഈ ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​ൽ ഒ​രു പ​രി​ധി​വ​രെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും.

വ​ള്ള​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തോ​ടെ ഹാ​ർ​ബ​റു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും തി​ര​ക്ക് വ​ർ​ധി​ച്ചു. തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​കാ​തി​രി​ക്കാ​ൻ പോ​ലീ​സും വോ​ള​ണ്ടി​യ​ർ​മാ​രും ജാ​ഗ്ര​ത പാ​ലി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ഏ​റ്റ​വും വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് ബെ​വ്കോ​യു​ടെ മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലൊ​ക്കെ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ആ​ൾ​ക്കാ​ർ മ​ദ്യം വാ​ങ്ങാ​ൻ ക്യൂ ​നി​ൽ​ക്കു​ന്ന​ത്.

ബെ​വ്കോ ന​ൽ​കി​വ​ന്നി​രു​ന്ന ക​മ്മീ​ഷ​ൻ തു​ക വ​ർ​ധി​പ്പി​ച്ച​തി​ന്‍റെ പേ​രി​ൽ ബാ​റു​ക​ളെ​ല്ലാം ര​ണ്ടു ദി​വ​സ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്ക​യാ​ണ്. ഇ​തേ​കാ​ര​ണ​ത്താ​ൽ ക​ൺ​സ്യൂ​മ​ർ​ഫെ​ഡും സ്റ്റോ​ക്ക് എ​ടു​ക്കാ​തെ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ഇ​തു​കാ​ര​ണ​മാ​ണ് വെ​ബ്കോ ഔ​ട്ട്ലെ​റ്റു​ക​ളി​ൽ അ​നി​യ​ന്ത്രി​ത​മാ​യ ജ​ന​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ഒ​രി​ട​ത്തും പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​മി​ല്ല.

കൊ​ല്ലം ന​ഗ​ര​ത്തി​ല​ട​ക്കം വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം സാ​മാ​ന്യം ന​ല്ല തി​ര​ക്കു​ണ്ട്. തു​റ​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ കൊ​ല്ലം ബീ​ച്ച് റോ​ഡി​ൽ തു​റ​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് എ​ത്തി അ​ട​പ്പി​ച്ചു. പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ചി​ല സ്ഥാ​പ​ന​ങ്ങ​ൾ ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്നു.