സാ​മ്പ​ത്തി​ക സ്ഥി​തി അ​തി ദ​യ​നീ​യം: മു​ന്നോ​ട്ട് പോ​ക​ണ​മെ​ങ്കി​ൽ 972 കോ​ടി ഉ​ട​ൻ​വേ​ണം
Tuesday, June 22, 2021 10:48 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി ദ​യ​നീ​യ​മെ​ന്ന് ശ​മ്പ​ള പ​രി​ഷ്ക​ര​ണ ച​ർ​ച്ച​യ്ക്ക് മു​ന്നോ​ടി​യാ​യി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ൻ യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട​യി​ൽ വ്യ​ക്ത​മാ​ക്കി. 2020 ഏ​പ്രി​ൽ മു​ത​ൽ 2021 മാ​ർ​ച്ച്് വ​രെ​യു​ള്ള സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 642.79 കോ​ടി​യാ​ണ് വ​ര​വ്. 2265.77 കോ​ടി​യാ​യി​രു​ന്നു ചി​ലവ്. ക​ൺ​സോ​ർ​ഷ്യം വാ​യ്പ തി​രി​ച്ച​ട​വ് 220 കോ​ടി​യാ​ണ്. ഏ​പ്രി​ൽ വ​രെ​യു​ള്ള​ത് അ​ട​ച്ചു.1794.58 കോ​ടി സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ചു. 971.91 കോ​ടി രു​പ​യു​ടെ ബാ​ധ്യ​ത​ക​ൾ തീ​ർ​ത്തെ​ങ്കി​ൽ മാ​ത്ര​മേ മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്നും 23 പേ​ജു​ള്ള രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ശ​മ്പ​ള പ​രി​ഷ്ക​ര​ണ​വും സ്ഥി​ര​പ്പെ​ടു​ത്ത​ലും ച​ർ​ച്ച ചെ​യ്ത ശേ​ഷം മ​തി മ​റ്റു കാ​ര്യ​ങ്ങ​ൾ എ​ന്ന് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 10 ശ​ത​മാ​നം ഫി​റ്റ്മെ​ന്‍റും 11 ശ​ത​മാ​നം വെ​യി​റ്റേ​ജും അ​നു​വ​ദി​ച്ച് 137 ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ ല​യി​പ്പി​ച്ചു കൊ​ണ്ടാ​യി​രി​ക്ക​ണം മാ​സ്റ്റ​ർ സ്കെ​യി​ൽ രൂ​പീ​ക​രി​ക്കേ​ണ്ട​തെ​ന്ന് യൂണി​യ​നു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ​ശ​മ്പ​ള പ​രി​ഷ്ക​ര​ണ​വും സ്ഥി​ര​പ്പെ​ടു​ത്ത​ലും സി​ഫ്റ്റു​മാ​യി കൂ​ട്ടി​ക്കു​ഴ​യ്ക്ക​രു​തെ​ന്ന് യൂ​ണി​യ​നു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള വേ​ത​ന പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും സി​ഫ്റ്റ് സ​ബ്സി​ഡി​യ​റി കോ​ർ​പ്പ​റേ​ഷ​ന​ല്ലെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി​ക​ളും പ്ര​ക്ഷോ​ഭ​വു​മാ​യി മൂ​ന്നോ​ട്ടു പോ​കു​മെ​ന്നും ടി ​ഡി എ​ഫ്, ബി​എം​എ​സ് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.
യൂ​ണി​യ​നു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന് 18 കോ​ടി അ​ധി​കം വേ​ണ്ടി​വ​രു​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ് സൂ​ചി​പ്പി​ച്ചു. നി​ല​വി​ൽ ശ​മ്പ​ള​ത്തി​ന് പ്ര​തി​മാ​സം 86 കോ​ടി​യും പെ​ൻ​ഷ​ന് 65 കോ​ടി​യു​മാ​ണ് ചി​ല​വ്.20 കോ​ടി അ​ധി​ക ചി​ല​വി​നെ സം​ബ​ന്ധി​ച്ച് ധ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ഉ​റ​പ്പ് ന​ല്കി.
മാ​നേ​ജ്മെ​ൻ​റും യൂ​ണി​യ​നു​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി മ​റ്റ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​നും ഈ ​മാ​സം ത​ന്നെ ശ​മ്പ​ള പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കാ​നും ധാ​ര​ണ​യാ​യി.​എം പാ​ന​ൽ ജീ​വ​ന​ക്കാ​രു​ടെ സീ​നി​യോ​റി​റ്റി ലി​സ്റ്റ് ത​യാ​റാ​ക്കാ​നും മാ​നേ​ജ്മെ​ൻ​റ് ത​ല​ത്തി​ൽ സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ച​ർ​ച്ച​ക​ൾ തു​ട​രാ​നും തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളാ​യ കെ ​എ​സ് ആ​ർ ടി ​എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (സി ​ഐ ടി ​യു ) പ്ര​തി​നി​ധി​ക​ളാ​യ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ, പി.​കെ.​ഹ​രി​കൃ​ഷ്ണ​ൻ, യു ​ഡി എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ട്രാ​ൻ​സ്പോ​ർ​ട്ട് ഡ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് ( ടി ​ഡി എ​ഫ്) പ്ര​തി​നി​ധി​ക​ളാ​യ ആ​ർ.​ശ​ശി​ധ​ര​ൻ, ആ​ർ.​അ​യ്യ​പ്പ​ൻ, കെ ​എ​സ് ടി ​എം​പ്ലോ​യീ​സ് സം​ഘ് (ബി​എം​എ​സ്) പ്ര​തി​നി​ധി​ക​ളാ​യ ജി.​കെ.​അ​ജി​ത്, എ​സ്.​അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മി​നി സ്റ്റീ​രി​യ​ൽ, മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​ൻ ഇ​ന്ന​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ഉ​ത്ത​ര​വി​ട്ടു. സ​ർ​വീ​സ് വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും അ​വ സ​ർ​വീ​സ് ബു​ക്കി​ൽ രേ​ഖ​പെ​ടു​ത്തു​ക​യും വേ​ണം.
ഈ ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ളും 28-ന് ​മു​മ്പ് സ​ർ​വീ​സ് ബു​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.