പേ​ര​യം ഗ്രാമ​പ​ഞ്ചാ​യ​ത്തി​ൽ വി​ദ്യാ സ​ഹാ​യ​ഹ​സ്തം പ​ദ്ധ​തി
Tuesday, June 22, 2021 10:48 PM IST
കു​ണ്ട​റ: പേര​യം ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പെ​ട്ട സ്കൂ​ളു​ക​ളി​ലെ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വി​ദ്യാ സ​ഹാ​യ ഹ​സ്തം എ​ന്ന പേ​രി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ച​ ു.
പഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 5 ഹൈ​സ്കൂ​ളു​ക​ളും 5 എ​ൽ പി ​സ്കൂളു​ക​ളും ഒ​രു യു​പി സ്കൂ​ളു​മു​ൾ​പ്പെ​ടെ 11 സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ബി ​ആ​ർ സി ​യി​ൽ നി​ന്ന് ത​യാ​റാ​ക്കി​യ ലി​സ്റ്റ് പ്രകാ​രം 142 കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ല. ഇ​വ​രെ സ​ഹാ​യി​ക്കാ​നാ​യി വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ക്ല​ബുക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വ്യാ​പാ​രി-​വ്യ​വ​സാ​യി​ക​ൾ , അ​ധ്യാ​പ​ക​ർ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.​ പു​തി​യ മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്കൊ​പ്പം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ പ​ഴ​യ മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ദ്ധ​തി​ക്കാ​യി ന​ൽ​കാ​വു​ന്ന​താ​ണ്. സാ​മ്പ​ത്തി​ക സ​ഹാ​യ​വും സ്വീ​ക​രി​ക്കും.
സം​ഭാ​വ​ന​ക​ൾ​ക്ക് ര​സീ​ത് ന​ൽ​കും. സു​മ​ന​സു​ക​ൾ ക​ഴി​യു​ന്ന​ത്ര സ​ഹാ​യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ഭ്യ​ർ​ഥി​ച്ചു. പ്ര​സി​ഡ​ന്‍റിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ ഐ​സ​ക്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബി.​സു​രേ​ഷ്, ര​ജി​ത സ​ജീ​വ്, ചെ​റു​പു​ഷ്പം,
അം​ഗ​ങ്ങ​ളാ​യ ആ​ലീ​സ് ഷാ​ജി, ബി​നോ​യി ജോ​ർ​ജ്, പി.ര​മേ​ശ് കു​മാ​ർ, ഷാ​ജി വ​ട്ട​ത്ത​റ, സി​ൽ​വി​യ സെ​ബാ​സ്റ്റ്യ​ൻ, ബി.​സ്റ്റാ​ഫോ​ർ​ഡ്, എ​ൻ.ഷേ​ർ​ളി, റേ​ച്ച​ൽ ജോ​ൺ​സ​ൺ, വി​നോ​ദ് പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​മ്മാ സ്മൃ​തി​ദി​നം
ആചരിക്കും

കൊ​ല്ലം: പ്ര​ജാ​പി​താ ബ്ര​ഹ്മാ​കു​മാ​രീ​സ് ഈ​ശ്വ​രീ​യ വി​ശ്വ​വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 ന് രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ കൊ​ല്ലം ആ​ശ്രാ​മം വി​ശ്വ​ജ്യോ​തി​ഭ​വ​നി​ൽ ആ​ദിദേ​വി ജ​ഗ​ദം​ബ സ​ര​സ്വ​തി​യു​ടെ അ​മ്പ​ത്താ​റാ​മ​തു വാ​ർ​ഷി​ക സ്മൃ​തി​ദി​നം മ​മ്മാ​ദി​ന​മാ​യി ആ​ച​രി​ക്കും.
ഗൂ​ഗി​ൾ മീ​റ്റ് വ​ഴി ന​ട​ക്കു​ന്ന പ​രി​പാ​ടി കെ.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ജ​ഗ​ദം​ബ സ​ര​സ്വ​തി​യു​ടെ അ​പ​ദാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് കൊ​ല്ലം രാ​ജ​യോ​ഗ സെ​ന്‍റർ ഡ​യ​റ​ക്ട​ർ രാ​ജ​യോ​ഗി​നി ബ്ര​ഹ്മാ​കു​മാ​രി ര​ഞ്ജി​നി ബ​ഹ​ന്‍റെ വി​ശേ​ഷാ​ൽ ക്ലാ​സും മെ​ഡി​റ്റേ​ഷ​നും ഉ​ണ്ടാ​യി​രി​ക്കുമെന്ന് രാ​ജ​യോ​ഗി​നി ബ്ര​ഹ്മാ​കു​മാ​രി ര​ഞ്ജി​നി അ​റി​യി​ച്ചു.