പ​ഠ​ന​ത്തി​ന് സ്മാ​ര്‍​ട്ട്ഫോ​ണ്‍ എ​ത്തി​ച്ച് എ​ഐ​വൈ​എ​ഫ്
Monday, June 21, 2021 11:22 PM IST
ആ​ര്യ​ങ്കാ​വ് : ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യി സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക​ള്‍​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണ്‍ എ​ത്തി​ച്ചു ന​ല്‍​കി എ​ഐ​വൈ​എ​ഫ്.
എ​ഐ​വൈ​എ​ഫ് പു​ന​ലൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ റോ​സു​മ​ല വാ​ര്‍​ഡി​ലെ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്മാ​ര്‍​ട്ട്‌ ഫോ​ണ്‍ ന​ല്‍​കി​യ​ത്. പ്ര​ദേ​ശ​ത്തെ സി​പി​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം റ​ഷീ​ദ് കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യ​മി​ല്ല എ​ന്ന വി​വ​രം പു​ന​ലൂ​ര്‍ എം​എ​ല്‍​എ പി​എ​സ് സു​പാ​ലി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എം​എ​ല്‍​എ യു​ടെ നി​ര്‍​ദേ​ശം ഏ​റ്റെ​ടു​ത്ത എ​ഐ​വൈ​എ​ഫ് നേ​തൃ​ത്വം ര​ണ്ടു​കു​ട്ടി​ക​ള്‍​ക്കും സ്മാ​ര്‍​ട്ട് ഫോ​ണ്‍ എ​ത്തി​ച്ചു. കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി ​അ​നി​ല്‍​കു​മാ​ര്‍ കു​ട്ടി​ക​ള്‍​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ കൈ​മാ​റി.
എ​ഐ​വൈ​എ​ഫ് പു​ന​ലൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 17 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഫോ​ണു​ക​ള്‍ ന​ല്‍​കി​യ​താ​യി ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​സെ​ക്ര​ട്ട​റി മ​ണ്‍​സൂ​ര്‍ പ​റ​ഞ്ഞു. വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ സ​ഖ​റി​യ, സി​പി​ഐ ലോ​ക്ക​ല്‍​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ ​രാ​ജ​ന്‍, റ​ഷീ​ദ്, എ​ഐ​എ​സ്എ​ഫ് മേ​ഖ​ല സെ​ക്ര​ട്ട​റി ഷ​മീ​ജ് ക​ഴു​തു​രു​ട്ടി, ബ്രാ​ഞ്ച് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.