ഭ​വ​ന​നി​ർ​മ്മാ​ണ​ത്തി​ന് കൈ​ത്താ​ങ്ങാ​യി പ്ര​വാ​സി​ക​ൾ
Monday, June 21, 2021 11:22 PM IST
ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ഡ്രൂ​സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കൈ​ത്തി​രി​നാ​ളം ഭ​വ​ന​പ​ദ്ധ​തി​യി​ലേ​ക്കു കോ​വി​ൽ​ത്തോ​ട്ടം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 1,82,000 രൂ​പ സം​ഭാ​വ​ന ന​ൽ​കി. വാ​ഹ​ന അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ഇ​ട​വ​കാം​ഗ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് ഭ​വ​നം നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന​ത്.
ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ പ്ര​വാ​സി​ക​ളാ​ണ് ഈ ​തു​ക സ​മാ​ഹ​രി​ച്ച​ത്. ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ.​പ്രേം ഹെ​ൻ​ട്രി തു​ക ഏ​റ്റു​വാ​ങ്ങി. ഇ​ട​വ​ക വി​കാ​രി ഫാ.​മി​ൽ​ട്ട​ൺ ജോ​ർ​ജ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ര​ണ മ​ട​ഞ്ഞ സ​ഹോ​ദ​ര​ന്‍റെ കു​ടും​ബ​ത്തി​നു സം​ര​ക്ഷ​ക​രാ​കാ​ൻ വി​ളി​ക്ക​പ്പെ​ട്ട ഒ​രു സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ അ​സോ​സി​യേ​ഷ​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​വും പ്ര​ശം​സ​നീ​യ​വു​മാ​ണെ​ന്ന് ഇ​ട​വ​ക വി​കാ​രി പ​റ​ഞ്ഞു.
അ​സോ​. ര​ക്ഷാ​ധി​കാ​രി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക കൈ​ക്കാ​ര​ൻ ജെ​യിം​സ് വി​ൻ​സ​ന്‍റ്, അ​ജ​പാ​ല​ന സ​മി​തി സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് വാ​ല​ന്‍റൈ​ൻ, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ്. എം.​ഇ​മ്മാ​നു​വ​ൽ ജോ​ൺ, പ​യ​സ് വാ​ല​ന്‍റൈ​ൻ, ചാ​ൾ​സ് ആ​ഞ്ച​ലോ​സ്‌, ജോ​സ​ഫ് വാ​ല​ന്‍റൈ​ൻ, ക്രി​സ്റ്റ​ഫ​ർ ഡൊ​മ​നി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സോ​. പ്ര​സി​ഡ​ന്‍റ് ജോ​സ് ബെ​ൻ, സെ​ക്ര​ട്ട​റി സു​രേ​ഷ് അ​ൽ​ഫോ​ൺ​സ്‌, ട്ര​ഷ​റ​ർ ടൈ​റ്റ​സ് സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ഓ​ൺ ലൈ​ൻ വ​ഴി ആ​ശം​സ​ക​ൾ നേ​ർ​ന്നു.