ചോ​ഴി​യ​ക്കോ​ട് മി​ല്‍​പ്പാ​ലം പാ​ത ന​വീ​ക​ര​ണം പു​ന​രാ​രം​ഭി​ച്ചു
Monday, June 21, 2021 11:22 PM IST
ചോ​ഴി​യ​ക്കോ​ട് : മാ​സ​ങ്ങ​ളാ​യി നി​ര്‍​മ്മാ​ണം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ചോ​ഴി​യ​ക്കോ​ട് മി​ല്‍​പ്പാ​ലം പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​രാ​റു​കാ​ര്‍ പു​ന​രാം​ഭി​ച്ചു.
ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ പാ​തി​വ​ഴി​യി​ല്‍ നി​ര്‍​ത്തി​യ​തോ​ടെ ത​ക​ര്‍​ന്ന് ത​രി​പ്പ​ണ​മാ​യ പാ​ത​യു​ടെ ദു​സ്ഥി​തി​യും നാ​ട്ടു​കാ​രു​ടെ ബു​ദ്ധി​മു​ട്ടും ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ദീ​പി​ക വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും ക​രാ​റു​കാ​ര്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ പു​ന​രാം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.
ഓ​ട നി​ര്‍​മ്മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി​ട്ടു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ചെ​ള്ളി​ക്കു​ണ്ടാ​യ സ്ഥ​ല​ത്ത് താ​ല്‍​ക്കാ​ലി​ക പ​രി​ഹാ​രം എ​ന്ന നി​ല​യി​ല്‍ മ​ണ്ണി​ട്ട് ചെ​ളി​യും വെ​ള്ള​ക്കെ​ട്ടും ഒ​ഴി​വാ​ക്കി. വേ​ഗ​ത്തി​ല്‍ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ക​രാ​റു​കാ​രും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും.
അ​തേ​സ​മ​യം പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട് എ​ന്ന ത​ര​ത്തി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന വാ​ര്‍​ത്ത തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ കൊ​ണ്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍ നി​ന്നും 30 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.
പോ​സ്റ്റു​ക​ള്‍ മാ​റ്റു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ അ​ന്ന് പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​പ്പോ​ള്‍ പ​ദ്ധ​തി​ക്കാ​യി കെ​എ​സ്ഇ​ബി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും കെ​എ​സ്ഇ​ബി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഉ​ട​ന്‍ ഇ​തി​നാ​യു​ള്ള തു​ക അ​ട​യ്ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.