യു​വ​തി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വം: വ​നി​താ ക​മ്മി​ഷ​ന്‍ തെ​ളി​വെ​ടു​ക്കും
Monday, June 21, 2021 10:52 PM IST
കൊ​ല്ലം: ശാ​സ്താം​കോ​ട്ട​യി​ല്‍ ഭ​ര്‍​ത്തൃ​ഗൃ​ഹ​ത്തി​ല്‍ യു​വ​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വ​നി​താ ക​മ്മി​ഷ​ന്‍ തെ​ളി​വെ​ടു​ക്കും. മ​ര​ണ​പ്പെ​ട്ട നി​ല​മേ​ല്‍ കൈ​തോ​ട് സ്വ​ദേ​ശി​നി വി​സ്മ​യ​യു​ടെ വീ​ട്ടി​ലെ​ത്തി നാ​ളെ ക​മ്മി​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ലാ​ണ് തെ​ളി​വെ​ടു​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​മ്മി​ഷ​ന്‍ എ​സ്പി​യോ​ട് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് അ​ടി​യ​ന്ത​ര​മാ​യി ഹാ​ജ​രാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

യു​വ​ജ​ന ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ശാ​സ്താം​കോ​ട്ട​യി​ൽ യു​വ​തി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. നി​ല​മേ​ൽ കൈ​തോ​ട് സ്വ​ദേ​ശി​നി വി​സ്മ​യ (24) ആ​ണ് മ​രി​ച്ച​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കി​ര​ണു​മാ​യി 2020 മാ​ർ​ച്ചി​ലാ​യി​രു​ന്നു വി​സ്മ​യ​യു​ടെ വി​വാ​ഹം. ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റെ​ന്നു കാ​ട്ടി വി​സ്മ​യ ബ​ന്ധു​ക്ക​ൾ​ക്ക് വാ​ട്സാ​പ്പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ പ​രു​ക്കേ​റ്റ ദൃ​ശ്യ​ങ്ങ​ളും ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യി​രു​ന്നു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് വി​സ്മ​യ തൂ​ങ്ങി മ​രി​ച്ചെ​ന്ന വി​വ​രം ബ​ന്ധു​ക്ക​ൾ​ക്ക് കി​ട്ടി​യ​ത്. സം​ഭ​വ​ത്തി​ൽ യു​വ​ജ​ന ക​മ്മീ​ഷ​ൻ കൊ​ല്ലം റൂ​റ​ൽ എ​സ്പി​യോ​ട് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്.