ഐ​എ​ൻ​ടി​യു​സി ധ​ർ​ണ സംഘടിപ്പിച്ചു
Monday, June 21, 2021 10:52 PM IST
കൊ​ല്ലം: കോ​വി​ഡ് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞി​ട്ടും ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു ചി​ല്ലി​ക്കാ​ശു​പോ​ലും ന​ൽ​കാ​തെ ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ച​താ​യി ആ​രോ​പി​ച്ച് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ൻ​സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​ൽ മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് ധ​ന​സ​ഹാ​യം ന​ൽ​കാ​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​ട്ടു ഒ​ന്ന​ര​മാ​സം ക​ഴി​ഞ്ഞു. ധ​ന​കാ​ര്യ മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ട​ന​ടി ആ​നു​കൂ​ല്യ​വും വീ​ണ്ടും ന​റു​ക്കെ​ടു​പ്പ് ആ​രം​ഭി​ക്കു​മ്പോ​ൾ ടി​ക്ക​റ്റ് എ​ടു​ക്കാ​നു​ള്ള ധ​ന​സ​ഹാ​യ​വും ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ധ​ന​മ​ന്ത്രി​യു​ടെ വാ​ക്കും പ​ഴ​യ ചാ​ക്കും ഒ​രു​പോ​ലെ​യെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ​ബി രാ​ജേ​ഷ് ആ​രോ​പി​ച്ചു.
കോ​വി​ഡ് ധ​ന​സ​ഹാ​യം 5000 രൂ​പ​യെ​ങ്കി​ലും ന​ൽ​കു​ക, ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യ​മാ​യി 5000 രൂ​പ ന​ൽ​കു​ക, കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ക, ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും ലോ​ട്ട​റി ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്. യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ള​യ​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ള്ളി​മു​ക്ക് എ​ച്ച്. താ​ജു​ദീ​ൻ, ദി​വാ​ക​ര​ൻ തെ​ക്കും​ഭാ​ഗം, നി​ഷാ​ന്ത്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മൈ​നാ​ഗ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.