മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം: പി.​സി.​തോ​മ​സ്
Monday, June 21, 2021 10:52 PM IST
കൊ​ല്ലം: കേ​ര​ള​ത്തി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചി​ല ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യെ​ല്ലാം യ​ഥാ​ർ​ഥ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കി​ട്ടു​ന്നി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കി​ങ് ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ പി.​സി.​തോ​മ​സ്.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. എ​ങ്കി​ലും യ​ഥാ​ർ​ഥ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ല​രും അ​ന്വേ​ഷി​ക്കു​മ്പോ​ൾ അ​ത് തീ​ർ​ന്നു പോ​യെ​ന്നോ, മ​റ്റെ​ന്തെ​ങ്കി​ലും ന്യാ​യം പ​റ​ഞ്ഞോ ബ​ന്ധ​പ്പെ​ട്ട​വ​ർ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ്. ചു​രു​ക്ക​ത്തി​ൽ അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യം അ​വ​ർ​ക്ക് ല​ഭി​ക്കാ​തെ പോ​കു​ന്നു. എ​ന്നാ​ൽ അ​ന​ർ​ഹ​ർ പ​ല​രും ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഒ​ക്കെ നേ​ടി​യെ​ടു​ക്കു​ന്നു​ണ്ട്. ചി​ല മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ ഈ ​രീ​തി​യി​ൽ ബോ​ധ​പൂ​ർ​വം കാ​ര്യ​ങ്ങ​ൾ നീ​ക്കു​ന്ന​താ​ണ് അ​ന​ർ​ഹ​ർ ഇ​പ്ര​കാ​രം കി​റ്റു​ക​ൾ നേ​ടി​യെ​ടു​ക്കു​വാ​ൻ ഇ​ട​യാ​കു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ്യ​ക്ത​മാ​യ ബോ​ധ്യ​മു​ണ്ട് .
ഇ​തി​നെ​ക്കു​റി​ച്ചും അ​ന​ർ​ഹ​ർ അ​തു ത​ട്ടി​യെ​ടു​ക്ക​ന്ന​തി​നെ​ക്കു​റി​ച്ചും അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും, യ​ഥാ​ർ​ഥ അ​വ​കാ​ശി​ക​ൾ​ക്ക് കി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ഫി​ഷ​റീ​സ് മ​ന്ത്രി​ക്കും ഇ​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​താ​യി പി.​സി.​തോ​മ​സ് അ​റി​യി​ച്ചു.