ഓ​ട്ടോ​യി​ൽ കാ​റി​ടി​ച്ചു; ന​വ​ജാ​ത​ശി​ശു അ​ത്ഭു​തക​ര​മാ​യി ര​ക്ഷ​പെ​ട്ടു
Monday, June 21, 2021 10:52 PM IST
ച​വ​റ: അ​ഞ്ച് ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ കു​ഞ്ഞു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​റി​ടി​ച്ചു. ന​വ​ജാ​ത ശി​ശു അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ ദേ​ശീ​യ പാ​ത​യി​ൽ കെ​എം​എം​എ​ൽ സ്പോ​ഞ്ച് ക​മ്പ​നി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ച​വ​റ കൊ​റ്റം​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള ഭാ​ര്യ ഉ​ഷ ഇ​വ​രു​ടെ മ​ക​ൾ രേ​വ​തി​യും രേ​വ​തി​യു​ടെ അ​ഞ്ചു ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

കാ​ർ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ ക​ര​ണം മ​റി​ഞ്ഞു യാ​ത്രി​ക​ർ ഓ​ട്ടോ​യു​ടെ അ​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു . പ​രി​ക്കേ​റ്റ​വ​രെ പോ​ലീ​സ് വാ​ഹ​ന​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പ്ര​സ​വ ശേ​ഷം വീ​ട്ടി​ലെ​ത്തി​യ രേ​വ​തി​ക്ക് അ​സ്വ​സ്ഥ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ളി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കും വ​ഴി​യാ​ണ് അ​പ​ക​ടം. രേ​വ​തി​യു​ടെ കാ​ൽ ഒ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​ല് യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച ശേ​ഷം കാ​ർ മൈ​ൽ കു​റ്റി ത​ക​ർ​ത്ത് റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റെ താ​ഴ്ച്ച​യി​ൽ നി​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​നു മു​ൻ​വ​ശം ത​ക​ർ​ന്നി​ട്ടു​ണ്ട് . കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു .