പി​താ​വി​ന്‍റെ ശ്രാ​ദ്ധ ദി​ന​ത്തി​ൽ ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത് പ​ഞ്ചാ​യ​ത്തം​ഗം
Friday, June 18, 2021 10:33 PM IST
കു​ണ്ട​റ: പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി​താ​വി​ന്‍റെ ശ്രാ​ദ്ധ ദി​ന​ത്തി​ൽ ചെ​ല​വു​ക​ൾ ഒ​ഴി​വാ​ക്കി പ​ക​രം 250ലേ​റെ കു​ടും​ബ​ങ്ങ​ളി​ൽ ഭ​ക്ഷ്യ ധാ​ന്യ കി​റ്റു​ക​ൾ എ​ത്തി​ച്ചു. പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​റ​ട്ടു​ചി​റ പ​ന്ത്ര​ണ്ടാം വാ​ർ​ഡ് അം​ഗം ഇ​ട​വ​ട്ടം വി​നോ​ദാ​ണ് സേ​വ​ന​രം​ഗ​ത്ത് മാ​തൃ​ക​യാ​യ​ത്. കോ​വി​ഡ്ബാ​ധി​ത​രു​ടെ വീ​ടു​ക​ളി​ൽ പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ, മ​രു​ന്നു​ക​ൾ, ആ​ഹാ​രം തു​ട​ങ്ങി​യ​വ​യും അ​ദ്ദേ​ഹം വാ​ങ്ങി ന​ൽ​കു​ന്നു.
വാ​ർ​ഡി​ലെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​നാ​യി​ട്ടു​ള്ള ഇ​ട​വ​ട്ടം വി​നോ​ദി​ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ര​ൻ അ​നു​മോ​ദി​ച്ചു.

പേ​ര​യം റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു

കു​ണ്ട​റ: പേ​ര​യ​ത്തു നി​ന്നും ആ​രം​ഭി​ച്ച് കു​മ്പ​ളം ഓ​ണ​മ്പ​ലം ചു​റ്റി ക​രി​ക്കു​ഴി വ​ഴി​യു​ള്ള പേ​ര​യം പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വീ​തി കൂ​ട്ടു​ന്ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ന​ബാ​ർ​ഡി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ 6.5 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് റോ​ഡ് നി​ർ​മ്മി​ക്കു​ന്ന​ത്.
കു​ണ്ട​റ എം​എ​ൽ​എ പി.​സി വി​ഷ്ണു​നാ​ഥി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​ണി ആ​രം​ഭി​ച്ച​ത്. പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​നോ​യി ജോ​ർ​ജ്, ബി .​സു​രേ​ഷ്, റേ​ച്ച​ൽ ജോ​ൺ​സ​ൺ, എ​ൻ. ഷേ​ർ​ളി, ആ​ലീ​സ് ഷാ​ജി, വി​നോ​ദ് പാ​പ്പ​ച്ച​ൻ, ഷാ​ജി വ​ട്ട​ത്ത​റ, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.