മ​ന്ത്രി സ​ജി ചെ​റി​യാ​ൻ തു​റ​മു​ഖം സ​ന്ദ​ർ​ശി​ച്ചു
Friday, June 18, 2021 10:33 PM IST
ച​വ​റ : മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നീ​ണ്ട​ക​ര, ശ​ക്തി​ക്കു​ള​ങ്ങ​ര തു​റ​മു​ഖ​ങ്ങ​ളി​ൽ തു​ട​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് വി​ല​യി​രു​ത്താ​ൻ തു​റ​മു​ഖ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭാ കാ​ല​ത്ത് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ ശ​ക്തി​കു​ള​ങ്ങ​ര ക​ല്ലും​പു​റം ബോ​ട്ട് യാ​ർ​ഡ്, നീ​ണ്ട​ക​ര തു​റ​മു​ഖ​ത്തോ​ട് ചേ​ർ​ന്നു​ള്ള വ​ല നി​ർ​മ്മാ​ണ ഫാ​ക്ട​റി എ​ന്നി​വ​യു​ടെ നി​ർ​മ്മാ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി​ട്ടു​ള്ള സ​ന്ദ​ർ​ശ​ന​മാ​ണ് ഇ​തെ​ന്നും ഇ​വ​യു​ടെ നി​ർ​മ്മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൂ​ടാ​തെ പു​ന​രാ​രം​ഭി​ച്ച നീ​ണ്ട​ക​ര തു​റ​മു​ഖ​ത്തെ ഡ്ര​ഡ്‌​ജിം​ഗി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും മ​ന്ത്രി, എം​എ​ൽഎ​യു​മാ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച ചെ​യ്തു.
അ​തോ​ടൊ​പ്പം ഹാ​ർ​ബ​ർ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നും തു​റ​മു​ഖ​ത്തി​നു​ൾ​വ​ശ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വേ​ണ്ട​ത്ര വെ​ളി​ച്ചം ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​നും മ​ൽ​സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ശൗ​ച്യാ​ല​യം നി​ർ​മ്മി​ക്കാ​നും മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചു. കൂ​ടാ​തെ മ​ൽ​സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 24 മ​ണി​ക്കൂ​റും മ​ൽ​സ്യം ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ ശീ​തീ​ക​രി​ച്ച സ്റ്റോ​ർ തു​ട​ങ്ങു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
ഡോ.​സു​ജി​ത് വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ, ചീ​ഫ് എ​ൻ​ജി​നീ​യ​ർ ജോ​മോ​ൻ കെ ​ജോ​ർ​ജ്, അ​സി.​എ​ക്സി.​എ​ഞ്ചി​നീ​യ​ർ സു​നി​ൽ, സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് ഇ.​ലി​ൻ​ഡ, എ.​ഇ രാ​കേ​ഷ്, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡ ന്‍റ് രജിത്ത്, റ്റി. മനോഹരൻ തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു.