ര​മേ​ശ​ൻ​ നാ​യ​രു​ടെ വേ​ർ​പാ​ട്; സാ​ന്നി​ധ്യം ഓ​ർ​ത്തെ​ടു​ത്ത് അ​ന്പാ​ടി ക​ലാ​പ​ഠ​ന​കേ​ന്ദ്രം
Friday, June 18, 2021 10:33 PM IST
കൊ​ല്ലം: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ എ​സ്.​ര​മേ​ശ​ൻ​നാ​യ​രു​ടെ സാ​ന്നി​ധ്യം ഓ​ർ​ത്തെ​ടു​ക്ക ുുക​യാ​ണ് കൊ​ല്ല​ത്തെ അ​ന്പാ​ടി ക​ലാ​പ​ഠ​ന​കേ​ന്ദ്രം.
ക​ലാ​പ​ഠ​ന​കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച ഗ്രാ​മം സാം​സ്കാ​രി​ക വേ​ദി​യു​ടെ ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ബാ​ല​സാ​ഹി​ത്യ​പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം കൊ​ല്ല​ത്ത് എ​ത്തി​യി​രു​ന്നു. തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാം​ഗം അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി ഭാ​യി​യാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.
നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ ര​മേ​ശ​ൻ​നാ​യ​രെ പ​ങ്കെ​ടു​പ്പി​ച്ച​തി​ന്‍റെ ഓ​ർ​മ പു​തു​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​നും സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ച്ച​യാ​ളു​മാ​യ അ​ന്പാ​ടി സു​രേ​ന്ദ്ര​ൻ. ഇ​തു ദീ​ർ​ഘ​നാ​ള​ത്തെ സൗ​ഹൃ​ദ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് തീ​രാ​ന​ഷ്ട​മാ​ണെ​ന്നും അ​ന്പാ​ടി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.