പ​ര​വൂ​രി​ൽ മോ​ഷ​ണ​വും മോ​ഷ​ണ​ശ്ര​മ​വും
Wednesday, June 16, 2021 11:12 PM IST
പ​ര​വൂ​ർ: ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് ഒ​രു ക​ട​യി​ൽ മോ​ഷ​ണ​വും ര​ണ്ട് ക​ട​ക​ളി​ൽ മോ​ഷ​ണ ശ്ര​മ​വും ന​ട​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ കെ.​സി.​സു​ധി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജോ​ളി ല​ക്കി സെ​ന്‍റ​റി​നോ​ട് ചേ​ർ​ന്നു​ള്ള മി​ൽ​മ ബൂ​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്നു.
ക​ട​യു​ടെ ത​ടി​കൊ​ണ്ടു​ള്ള നി​ര​വ് ഇ​ള​ക്കി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ട​ത്തു​ക​ട​ന്ന​ത്. മേ​ശ​യി​ലു​ണ്ടാ​യി​രു​ന്ന ആ​യി​ര​ത്തി​ല​ധി​കം രൂ​പ ക​വ​ർ​ന്നു.​സ​മീ​പ​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ രാ​ത്രി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​ണ്ട്. അ​ദ്ദേ​ഹം പോ​ലും മോ​ഷ​ണം അ​റി​ഞ്ഞി​ല്ല.
റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ത​ന്നെ മു​ട്ട​ക്ക​ട​യ്ക്ക് എ​തി​ർ​വ​ശ​ത്തെ ധ​ന്യാ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്തെ എ​സ് ടെ​ക്ക് സൊ​ല്യൂ​ഷ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ര​ണ്ടി​ട​ത്തും പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ക്കാ​നാ​യി​രു​ന്നു ശ്ര​മം.
പു​ല​ർ​ച്ചെ ര​ണ്ടി​നു​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. മോ​ഷ്ടാ​ക്ക​ളു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​ര​വൂ​ർ പോ​ലീ​സി​ന് കൈ​മാ​റി​യ​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ളി​ൽ ര​ണ്ടു​പേ​രെ വ്യ​ക്ത​മാ​യി കാ​ണാം. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മു​ല്ല​ക്ക​ര​യു​ടെ ഫേ​യ്സ്ബു​ക്ക് പേ​ജ് പു​ന:​സ്ഥാ​പി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍റെ ഫെ​യ്സ് ബു​ക്കു പേ​ജ് പു​ന:​സ്ഥാ​പി​ച്ചു. സാ​ങ്കേ​തി​ക പി​ഴ​വു​മൂ​ലം സം​ഭ​വി​ച്ച​താ​ണെ​ന്ന് ഫെ​യ്സ് ബു​ക്ക് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.