കി​ഴ​ക്കേക​ല്ല​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മം; രാഷ്ട്രീയ നേതാവ് റിമാൻഡിൽ
Wednesday, June 16, 2021 11:12 PM IST
കു​ണ്ട​റ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ൻ പോ​ലീ​സ് സ്റ്റേ​ഷ​നു ള്ളി​ൽ അ​ക്ര​മം ന​ട​ത്തി. കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗം കൊ​ല്ലം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക്ലീ​റ്റ​സാ​ണ് കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ക്ര​മം ന​ട​ത്തി​യ​തെന്ന് പോലീസ് പറഞ്ഞു.
സ്പെ​ഷൽ ബ്രാ​ഞ്ച് എ​സ് ഐ​യു​ടെ വീ​ടി​നു മു​ന്നി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വ​ഴി ത​ട​സപ്പെ​ടു​ത്തി​യ​തി​നു​മാ​ണ് ക്ലീ​റ്റ​സി​നെ കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച തി​നെ തു​ട​ർ​ന്ന് ക്ലീ​റ്റ​സ് സി ​ഐ​യു​ടെ റൂ​മി​ലെ ക​സേ​ര​ക​ളും ടോ​ർ​ച്ച് ലൈ​റ്റും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ക്ലീ​റ്റ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗം ചി​റ്റു​മ​ല പെ​ട്രോ​ൾ പ​മ്പി​ൽ മു​ൻ​വ​ശം പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്നു.
ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ത്ത് സ​മ​രം ന​ട​ത്തി​യ​തി​നെ​തി​രെ ക്ലീ​റ്റ​സ് ഉ​ൾ​പ്പെ​ടെ അ​ഞ്ചോ​ളം പേ​ർ​ക്കെ​തി​രെ കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത് സ്പെ​ഷൽ ബ്രാ​ഞ്ച് എ​സ് ഐ ​ഗം​ഗാ​ധ​ര​ൻ ത​മ്പി ആ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​ന്ന​ലെെ രാ​വി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നു മു​ന്നി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കാ​റ് കു​റു​കെ ഇ​ട്ടു വ​ഴി ത​ട​സപ്പെ​ടു​ത്തു​ക​യും ചെ​യ്തു. സ്പെ​ഷൽ ബ്രാ​ഞ്ച് എ​സ് ഐ ​ഗം​ഗാ​ധ​ര​ൻ ത​മ്പി കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ക്ലീ​റ്റ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ക്ലീ​റ്റ​സ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നും പ്ര​തി​യു​ടെ കാ​റി​ൽ​നി​ന്ന് വാ​റ്റ് ചാ​രാ​യം ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ക്ലീ​റ്റ​സ് സി​പി​ഐ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട പ്പോ​ൾ കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ൽ എ​ത്തി​യ ആ​ളാ​ണ്. ഇ​യാ​ൾ​ക്കെ​തി​രെ വ​നി​താ എ​ൻ​ജി​നീ​യ​റെ അ​സ​ഭ്യം പ​റ​ഞ്ഞ​ത് ഉ​ൾ​പ്പെ​ടെ നിര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സപ്പെ​ടു​ത്തി​യ​തി​നും ക്ലീ​റ്റ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.