സ​ർ​ജി​ക്ക​ൽ സ്പി​രി​റ്റ് ക​ഴി​ച്ച് ര​ണ്ട് പേരുടെ മരണം; നാ​ടി​നെ ന​ടു​ക്കിയ ദു​ര​ന്തം
Wednesday, June 16, 2021 11:12 PM IST
പ​ത്ത​നാ​പു​രം: ​നാ​ടി​നെ ന​ടു​ക്കി ദു​ര​ന്തം.​ സ​ർ​ജി​ക്ക​ൽ സ്പി​രി​റ്റ് ക​ഴി​ച്ച് ര​ണ്ട് പേ​ർ മ​രി​ക്കു​ക​യും ര​ണ്ടു​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഞെ​ട്ട​ലി​ലാ​ണ് പ്ര​ദേ​ശം.
​കോ​വി​ഡ് സ്റ്റെ​പ് ഡൗ​ൺ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററി​ലെ താ​ല്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന മു​രു​കാ​ന​ന്ദ​ൻ ഇ​വി​ടെ നി​ന്നും ക​ട​ത്തി​യ​തെ​ന്ന് ക​രു​തു​ന്ന സ​ർ​ജി​ക്ക​ൽ സ്പി​രി​റ്റാ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ഴി​ച്ച​തെ​ന്ന് അനുമാനിക്കുന്ന​ത്.​
ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യി​ലെ ജോ​ലി ക​ഴി​ഞ്ഞ് തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ വീ​ട്ടി​ലേ​ക്ക് പോ​ക​വെ ഇ​വി​ടെ നി​ന്നും കൊ​ണ്ട് പോ​യ സ്പി​രി​റ്റ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം​ക​ഴി​ച്ചു. മു​രു​കാ​ന​ന്ദ​നും പ്ര​സാ​ദും ഗോ​പി​യും സു​ഹൃ​ത്താ​യ രാ​ജീ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് മ​ദ്യ​പി​ച്ച​ത്.​ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത് തി​ങ്ക​ളാ​ഴ്ച വൈ​കുന്നേരം ജോ​ലി​യ്ക്ക് എ​ത്തി​യ​പ്പോ​ള്‍ തി​രി​കെ കൊ​ണ്ടു​വ​ന്നും മു​രു​കാ​ന​ന്ദ​ൻ ഉ​പ​യോ​ഗി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു.​
ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ല്‍ പ്ര​സാ​ദി​ന് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​ക​വേ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ കാ​ഴ്ച​യ്ക്ക് മ​ങ്ങ​ല്‍ അ​നു​ഭ​വ​പ്പെ​ട്ട മു​രു​കാ​ന​ന്ദ​നെ ആ​ദ്യം പ​ത്ത​നാ​പു​ര​ത്തെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.​
അ​വി​ടെ നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ലേ​ക്ക് മാ​റ്റി.​ അ​വി​ടെ വ​ച്ചാ​ണ് മു​രു​കാ​ന​ന്ദ​ന്‍ മ​രി​ച്ച​ത്.​ കൊ​ല്ലം റൂ​റ​ൽ എ​സ് പി ​കെ ബി ​ര​വി, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പി ​കെ സ​നു, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ബി ​സു​രേ​ഷ് എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​ സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.