സാ​നി​റ്റൈ​സിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Wednesday, June 16, 2021 10:38 PM IST
കൊല്ലം: ക​ണ്ട​ച്ചി​റ മ​ങ്ങാ​ട് പ്ര​ദേ​ശ​ത്തെ സ​ർ​ക്കാ​ർ, അ​ർ​ധസ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല​യി​ൽ ജോ​ലി​ ചെ​യ്യു​ന്ന​വ​ർ, പെ​ൻഷ​നേ​ഴ്സ് എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ന​ൻ​മ എ​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പ് കോ​വി​ഡ് ബാ​ധി​ത​രു​ടേ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും വീ​ടു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​തി​നാ​യി സാ​നി​റ്റൈ​സി​ങ് മെ​ഷീ​ൻ വാ​ങ്ങി ന​ൽ​കി.
കോ​ർ​പ​റേ​ഷ​നി​ലെ 20, 21, ഡി​വി​ഷ​നു​ക​ളി​ലെ കൗ​ൺ​സി​ല​ർ​മാ​രാ​യ ടി.ജി ഗി​രീ​ഷ്, ആ​ശ ബി​ജു എ​ന്നി​വ​ർ​ക്കു കൂ​ട്ടാ​യ്മ​യു​ടെ പ്ര​ധി​നി​ധി​ക​ളാ​യ ടൈ​റ്റ്‌​സ് ജെ, ​ജോ​യ് ജി, ​സു​നി​ൽ കെ ​എ​സ്, ബീ​ന മ​ധു, ഷാ​ലി, ലി​യോ​ൺ​സ്, ഡോ​ണി, ഷു​ക്കൂ​ർ, ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.