പ്രാ​ക്കു​ള​ത്തെ വൈ​ദ്യു​തി ദു​ര​ന്ത​ം; കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ സന്ദർശിച്ചു
Wednesday, June 16, 2021 10:38 PM IST
കൊ​ല്ലം: പ്രാ​ക്കു​ള​ത്ത് വൈ​ദ്യു​തി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വീടുകളിൽ ബിജെപി നേതാവ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ സന്ദർശനം നടത്തി. ബ​ന്ധു​ക്ക​ളെ​യും മ​ക്ക​ളെ​യും ആ​ശ്വ​സി​പ്പി​ച്ച കു​മ്മ​നം എ​ല്ലാ​വി​ധ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തു. ഇ​ന്ന​ലെ ഉച്ചകഴിഞ്ഞ് മൂ​ന്നോടെയാണ് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ബി. ഗോ​പ​കു​മാ​റി​ന് ഒ​പ്പം മ​ര​ണ​വീ​ടു​ക​ളി​ൽ എ​ത്തി​യ​ത്.​
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം​രാ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ സു​ജി​ത്, ര​ഞ്ജി​നി, അ​ന​ന്ത​കൃ​ഷ്ണ​ൻ, ഗോ​കു​ൽ ക​രു​വ, നി​ഖി​ൽ, ര​ഘു വി​ക്ര​മ​ൻ, സ​ന്തോ​ഷ് സ​രോ​വ​രം എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കു​ള​മ​ട വാ​ർ​ഡി​ൽ ഭ​ക്ഷ്യ​ക്കി​റ്റ്
വി​ത​ര​ണം ചെ​യ്തു

ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​ള​മ​ട വാ​ർ​ഡി​ലെ 225 കു​ടും​ബ​ങ്ങ​ൾ​ക്ക് വാ​ർ​ഡ് മെ​മ്പ​ർ ഡി.​സു​ഭ​ദ്രാ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റും പ​ച്ച​ക്ക​റി കി​റ്റും വി​ത​ര​ണം ചെ​യ്തു.
കി​ട​പ്പ് രോ​ഗി​ക​ൾ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, കൊ​റോ​ണ രോ​ഗി​ക​ൾ തു​ട​ങ്ങി​യ എ​ല്ലാം രോ​ഗി​ക​ൾ​ക്കും കി​റ്റ് വി​ത​ര​ണം ചെ​യ്തു. ആ​ർ​ആ​ർ​റ്റി അം​ഗ​ങ്ങ​ൾ ആ​യ അ​നി​ൽ​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​മ്മാ​ല്യം, ഷീ​ല ലി​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.