മു​ട്ടി​ല്‍ മ​രം മു​റി കേ​സ്; വ​ന​പാ​ല​ക​രെ ബ​ലി​യാ​ടാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഫോ​റ​സ്റ്റ് റെ​യ്‌​ഞ്ചേ​ഴ്‌​സ് അ​സോ.
Tuesday, June 15, 2021 11:23 PM IST
തെ​ന്മ​ല: മു​ട്ടി​ല്‍ മ​ര​മു​റി കേ​സി​ല്‍ വ​ന​പാ​ല​ക​രെ കു​റ്റ​പ്പെ​ടു​ത്തും​വി​ധ​മു​ള്ള വാ​ര്‍​ത്ത​ക​ളും പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കു​മെ​തി​രെ കേ​ര​ള ഫോ​റ​സ്റ്റ് റെ​യ്‌​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍.
കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ന​ഭൂ​മി​യി​ല്‍ നി​ന്നും ഒ​രു മ​രം പോ​ലും ന​ഷ്ട​മാ​യി​ട്ടി​ല്ല. എ​ന്നി​ട്ടും ചി​ല കോ​ണു​ക​ളി​ല്‍ നി​ന്നും ഉ​യ​ര്‍​ന്നു വ​ന്ന​ത് വ​നം കൊ​ള്ള എ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ്. റ​വ​ന്യു ഭൂ​മി​യി​ല്‍ നി​ന്ന മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു ക​ട​ത്തി​യ​ത്. പ​ട്ട​യ ഭൂ​മി​യി​ലെ മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്തി​യ​തി​ന് വ​നം കൊ​ള്ള എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് തെ​റ്റി​ധാ​ര​ണാ​ജ​ന​ക​വും ദു​രു​ദേ​ശ​പ​ര​വു​മാ​ണ്.
മു​റി​ച്ചി​ട്ട മ​ര​ങ്ങ​ള്‍​ക്ക് റ​വ​ന്യു അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ട​ത്ത് പാ​സ് ന​ല്‍​കു​ക മാ​ത്ര​മാ​ണ് വ​നം വ​കു​പ്പ് ചെ​യ്തി​ട്ടു​ള്ള​ത്. അ​വ്യ​ക്ത​മാ​യ ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി സ​ര്‍​ക്കാ​രി​ലേ​ക്ക് പ​ല​ത​ര​ത്തി​ല്‍ പ​രാ​തി​യും ക​ത്തു​ക​ളും ന​ല്‍​കി​യെ​ങ്കി​ലും കൃ​ത്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഒ​ന്നും താ​ഴെ ത​ട്ടി​ല്‍ ല​ഭി​ച്ചി​രു​ന്നി​ല്ല. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് മാ​ത്രം പ്ര​വ​ര്‍​ത്തി​ച്ച വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രേ മാ​ത്രം കേ​സി​ല്‍ ബ​ലി​യാ​ടാ​ക്കി​യു​ള്ള ഒ​രു ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്ന് കാ​ണി​ച്ചു മു​ഖ്യ​മ​ന്ത്രി, വ​നം​മ​ന്ത്രി എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​താ​യും കേ​ര​ള ഫോ​റ​സ്റ്റ് റെ​യ്‌​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി​എ​സ് സ​ജു ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.
സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി​യ​തി​ന്‍റെ പേ​രി​ല്‍ റെ​യ്‌​ഞ്ച് ഫോ​റ​സ്റ്റ​ര്‍ ഓ​ഫീ​സ​ര്‍​മാ​രെ ക്രൂ​ശി​ക്കു​ന്ന ന​ട​പ​ടി​യി​ല്‍ നി​ന്നും സ​ര്‍​ക്കാ​രും വ​നം വ​കു​പ്പും പി​ന്മാ​റ​ണം എ​ന്നും അ​വ്യ​ക്ത​മാ​യ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ല്‍ ന​ട​ന്ന മ​രം മു​റി​യു​ടെ ബാ​ധ്യ​ത വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ക​ളി​ല്‍ കെ​ട്ടി വ​യ്ക്ക​രു​തെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ പേ​രി​ല്‍ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​ര്‍​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച് ജീ​വ​ന​ക്കാ​രെ ബ​ലി​യാ​ടാ​ക്കി​യാ​ല്‍ സം​ഘ​ട​ന ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി ധ​നി​ക്ലാ​ല്‍, പ്ര​സി​ഡ​ന്‍റ് ടി.​എ​സ് സ​ജു എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.