മാ​ലി​ന്യം ത​ള​ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ നി​രീ​ക്ഷ​ണ കാ​മ​റ​യു​മാ​യി നാ​ട്ടു​കാ​ര്‍
Tuesday, June 15, 2021 10:53 PM IST
കു​ള​ത്തൂ​പ്പു​ഴ: ജ​ന​വാ​സ​മേ​ഖ​ല​യി​ലും വ​നാ​തി​ര്‍​ത്തി​യി​ലു​ള്ള പാ​ത​യോ​ര​ത്തും മാ​ലി​ന്യം ത​ള​ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ നി​രീ​ക്ഷ​ണ കാ​മ​റ​യു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്. പാ​ത​യോ​രം മു​ഴു​വ​ന്‍ മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ച് ദു​ര്‍​ഗ​ന്ധം നി​മി​ത്തം വ​ഴി ന​ട​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​രോ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്തു വ​ന്ന​ത്.
ഒ​രു വ​ശം വ​ന​മേ​ഖ​ല​യാ​യ കു​ള​ത്തൂ​പ്പു​ഴ പ​ച്ച​യി​ല്‍​ക്ക​ട - സാം​ന​ഗ​ര്‍ പാ​ത​യി​ലു​ട​നീ​ളം രാ​ത്രി​യു​ടെ മ​റ​വി​ല്‍ വ​ന്‍​തോ​തി​ലാ​ണ് അ​റ​വു​ശാ​ല​യി​ലെ മാ​ലി​ന്യ​മ​ട​ക്കം നി​ര​ന്ത​രം നി​ക്ഷേ​പി​ക്കു​ന്ന​ത്. നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്താ​ന്‍ പ​ല ത​വ​ണ നാ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നു അ​റു​തി വ​രു​ത്തു​വാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. വേ​ന​ല്‍​മ​ഴ​യെ​ത്തി​യ​തോ​ടെ അ​ഴു​കി​ദ്ര​വി​ച്ച മാ​ലി​ന്യ​ത്തി​ല്‍ നി​ന്നു​മു​ള്ള ദു​ര്‍​ഗ​ന്ധ​വും മ​റ്റും മൂ​ലം കാ​ല്‍​ന​ട യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യ​തോ​ടെ​യാ​ണ് വാ​ര്‍്ഡ് ജാ​ഗ്ര​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ തീ​രൂ​മാ​നി​ച്ച​ത്.
പ്ര​ദേ​ശ​വാ​സി​ക​ളാ​യ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ ന​ട​പ്പി​ലാ​ക്കാ​ന്‍ ത​യ്യാ​റാ​വു​ക​യും ചെ​യ്തു. ഇ​തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സം പാ​ത​യു​ടെ ഇ​രു​വ​ശ​ത്തെ​യും കാ​ടു​നീ​ക്കി മാ​ലി​ന്യം കു​ഴി​യെ​ടു​ത്ത് സം​സ്ക​രി​ച്ചു. വാ​ര്‍​ഡം​ഗം സി​സി​ലി ജോ​ബ്, ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​കെ കു​ര്യ​ന്‍, മ​നാ​ഫ്, സി​ന്ദു, ഹേ​മ​ല​ത തു​ട​ങ്ങി​യ​വ​ര്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.