കോ​യി​പ്പാ​ട് ഗ​വ.​എ​ൽ​പി​എ​സ് ഐ​ആം സ്മാ​ർ​ട്ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Monday, June 14, 2021 11:14 PM IST
ചാ​ത്ത​ന്നൂ​ർ: കോ​യി​പ്പാ​ട് ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ഓ​ൺ​ലൈ​ൻ ക്ലാ​സി​ന്‍റെ ഭാ​ഗ​മാ​ക്കി പ​ഠ​ന​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി ഐ​ആം സ്മാ​ർ​ട്ട് പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി.​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
കു​ട്ടി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി എം ​എ​ൽ എ ​യു​ടേ​യും പ​ഞ്ചാ​യ​ത്തി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ കെ​യ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. പ​ദ്ധ​തി​യു​ടെ തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ അ​ധ്യാ​പ​ക​രാ​യ സൈ​ജ, നി​ധി, ലേ​ജു എ​ന്നി​വ​ർ മു​ൻ​കൈ​യെ​ടു​ത്ത് സ്കൂ​ളി​ലെ അ​ർ​ഹ​രാ​യ പ​ത്ത് കു​ട്ടി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ൺ ല​ഭ്യ​മാ​ക്കി. പ​ഠ​ന​ത്തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന വ​ള​ർ​ത്താ​നും പ​ഠ​ന​വി​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ഉ​ത​കു​ന്ന സ്കൂ​ളി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലാ​യ നീ​ല​ച്ചോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തേ വേ​ദി​യി​ൽ ന​ട​ന്നു.
സ്കൂ​ൾ കെ​ട്ടി​ടം​മാ​ത്ര​മ​ല്ല ഓ​രോ കു​ട്ടി​യും സ്മാ​ർ​ട്ടാ​വു​മ്പോ​ഴാ​ണ് ഒ​രു വി​ദ്യാ​ല​യം യ​ഥാ​ർ​ഥ രീ​തി​യി​ൽ സ്മാ​ർ​ട്ടാ​വു​ന്ന​തും ഹൈ​ടെ​ക്കാ​വു​ന്ന​തെ​ന്നും ഈ ​ഉ​ത്ത​ര​വാ​ദി​ത്തം സ​മൂ​ഹം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ഉ​ദ്ഘാ​ട​ക​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി ​ദി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​നി ജോ​യ്, വാ​ർ​ഡ് മെ​മ്പ​ർ മ​ഹേ​ശ്വ​രി, അ​ധ്യാ​പ​ക​രാ​യ പ്രേ​മ​ല​ത, സൈ​ജ, നി​ധി , ലേ​ജു രാ​ജേ​ശ്വ​രി, വ​സ​ന്ത​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.