വ​നം​വ​കു​പ്പി​ന്‍റെ ക​ശു​മാ​വി​ന്‍ തോ​ട്ട​ത്തി​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി
Monday, June 14, 2021 11:14 PM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം പാ​ട​ത്ത് ബോം​ബ് നി​ര്‍​മ്മാ​ണ​ത്തി​നു​ള​ള സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി. വ​നം​വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ക​ശു​മാ​വി​ന്‍ തോ​ട്ട​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​വെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.
ര​ണ്ട് ജ​ലാ​റ്റി​ന്‍ സ്റ്റി​ക്, നാ​ല് ഡി​റ്റ​നേ​റ്റ​ര്‍ ബാ​റ്റ​റി​ക​ള്‍ , മു​റി​ഞ്ഞ വ​യ​റു​ക​ള്‍ എ​ന്നി​വ പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ന്‍ ത​ന്നെ ഇ​വ​ര്‍ പ​ത്ത​നാ​പു​രം പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി സ​ന്തോ​ഷ് കു​മാ​റി​ന്‍റെ​യും പ​ത്ത​നാ​പു​രം സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​രേ​ഷ് കു​മാ​റി​ന്‍റേ​യും നേ​തൃ​ത്ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
കൊ​ല്ല​ത്ത് നി​ന്നും എ​ത്തി​യ ബോം​ബ് സ്ക്വാ​ഡ് , ക​ണ്ടെ​ടു​ത്ത സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി കൊ​ണ്ടു​പോ​യി. ഡോ​ഗ് സ്ക്വാ​ഡും എ​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് കാ​ല​ങ്ങ​ളാ​യി ആ​യു​ധ പ​രി​ശീ​ല​ന​വും ന​ട​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.
വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് പ്ര​ദേ​ശ​ത്ത് നാ​ട്ടു​കാ​ർ​ക്ക് പോ​ലും പ്ര​വേ​ശ​നം ന​ൽ​കാ​തെ ചി​ല​ർ പ്ര​തി​രോ​ധം സം​ഘ​ടി​പ്പി​ച്ച​താ​യി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.