ക്യാ​മ്പ് ഹൗ​സ് പ​രി​സ​ര​ത്ത് പ​ച്ച​ക്ക​റി കൃ​ഷി​യി​റ​ക്കി മ​ന്ത്രി
Monday, June 14, 2021 11:14 PM IST
കൊ​ട്ടാ​ര​ക്ക​ര: ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന്‍റെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ ക്യാ​മ്പ് ഹൗ​സ് പ​രി​സ​രം ഇ​നി പ​ച്ച​ക്ക​റി തോ​ട്ട​മാ​കും. ക്യാ​മ്പ് പ​രി​സ​ര​ത്ത് മ​ണ്ണൊ​രു​ക്കി ചീ​ര​യും വെ​ണ്ട​യും പാ​വ​ലും മ​ത്ത​നു​മെ​ല്ലാം വെ​ച്ചു​പി​ടി​പ്പി​ച്ച​ത് മ​ന്ത്രി ത​ന്നെ നേ​രി​ട്ട് .
ക്യാ​മ്പ് ഹൗ​സി​നോ​ട് ചേ​ർ​ന്ന് പ​രി​മി​ത​മാ​യ സ്ഥ​ലം മാ​ത്ര​മേ​യു​ള്ളു​വെ​ങ്കി​ലും പ​ര​മാ​വ​ധി പ​ച്ച​ക്ക​റി​തൈ​ക​ൾ ന​ടു​പി​ടി​പ്പി​ച്ച് പ​രി​പാ​ലി​ക്കാ​നാ​ണ് മ​ന്ത്രി​യു​ടെ ഉ​ദ്യ​മം. സം​സ്ഥാ​ന​ത്താ​കെ വ്യ​ക്ഷ​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചും വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി തോ​ട്ട​ങ്ങ​ളൊ​രു​ക്കി​യും മു​ൻ​കാ​ല​ങ്ങ​ളി​ൽ ചെ​യ്തു വ​ന്നി​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ക്യാ​മ്പ്‌ ഹൗ​സി​ലും പ​ച്ച​ക്ക​റി തോ​ട്ടം നി​ർ​മ്മി​ക്കു​ന്ന​ത്.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ ഓ​ഫീ​സ് വ​ള​പ്പി​ലും മ​ട്ടു​പ്പാ​വി​ലും പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തി വി​ജ​യം നേ​ടി​യി​രു​ന്നു ബാ​ല​ഗോ​പാ​ൽ. ഇ​തോ​ടൊ​പ്പം ത​ന്നെ കീ​ഴ്ഘ​ട​ക​ങ്ങ​ളെ​ക്കൊ​ണ്ടും കൃ​ഷി ന​ട​ത്താ​ൻ നേ​തൃ​ത്വ​വും ന​ൽ​കി. ക​ർ​ഷ​ക സം​ഘം നേ​താ​വെ​ന്ന നി​ല​യി​ലും കാ​ർ​ഷി​ക കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ച്ച് കൃ​ഷി​ക്ക് പ്രോ​ൽ​സാ​ഹ​നം ന​ൽ​കി​യി​രു​ന്നു. എം​എ​ൽ​എ ആ​യ​തി​നു ശേ​ഷം കൃ​ഷി​ക്കും പ​രി​ത​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി നേ​ച്ച​ർ കൊ​ട്ടാ​ര​ക്ക​ര പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യു​മു​ണ്ടാ​യി.
തൈ ​ന​ടീ​ൽ ച​ട​ങ്ങി​ൽ ബാ​ല​ഗോ​പാ​ലി​നൊ​പ്പം ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു കെ ​മാ​ത്യു, സെ​ക്ര​ട്ട​റി സി.​ബാ​ൾ​ഡു​വി​ൻ, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി പി.​കെ.​ജോ​ൺ​സ​ൺ, കൗ​ൺ​സി​ല​ർ എ​സ്.​ആ​ർ.​ര​മേ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.