പ്ര​സ​വ​ത്തോ​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ
Monday, June 14, 2021 11:14 PM IST
പു​ന​ലൂ​ർ: പ്ര​സ​വ​ത്തോ​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ. കു​ന്നി​ക്കോ​ട് ത​ല​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ് - ജാ​ൻ​സി ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞാ​ണ് പ്ര​സ​വ​ത്തോ​ടെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി.
പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്നു ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ജാ​ൻ​സി അ​ഞ്ചാം മാ​സം മു​ത​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്ന​ത്. കു​ഞ്ഞി​ന്‍റെ പ്ര​സ​വ​വും പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ത​ന്നെ. ചി​കി​ത്സാ കാ​ല​യ​ള​വി​ലും പ്ര​സ​വ​സ​മ​യ​ത്തും കു​ഞ്ഞി​നോ അ​മ്മ​യ്ക്കോ എ​ന്തെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​താ​യി ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ പ​റ​ഞ്ഞി​രു​ന്നി​ല്ല​ത്രെ.
എ​ന്നാ​ൽ പെ​ട്ടെ​ന്ന് കു​ഞ്ഞി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. അ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും കു​ട്ടി മ​രി​ച്ചു. ഡോ​ക്ട​റു​ടെ ചി​കി​ത്സാ​പി​ഴ​വാ​ണ് കു​ഞ്ഞി​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. ഡോ​ക്ട​റു​ടെ പെ​രു​മാ​റ്റ​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി​രു​ന്ന​വെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​ഗ്യ മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.
എ​ന്നാ​ൽ വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തു​വെ​ന്നും, കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്.