ക​ട​യ​ട​ച്ച് പ്ര​തി​ഷേ​ധം ജി​ല്ല​യി​ൽ പൂ​ർ​ണം
Monday, June 14, 2021 11:03 PM IST
കൊ​ല്ലം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ക​ട​യ​ട​ച്ചു​ള്ള പ്ര​തി​ഷേ​ധം ജി​ല്ല​യി​ൽ പൂ​ർ​ണം.
പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​സ്ഥ​ല​ങ്ങ​ളി​ലും ധ​ർ​ണ ന​ട​ന്നു. ലോ​ക്ക് ഡൗ​ൺ മൂ​ലം ഭൂ​രി​ഭാ​ഗം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ വ്യാ​പാ​രി​ക​ളും അ​വ​രെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​ത്തി​ലാ​ണെ​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​ലി​സും സെ​ക്ട​റ​ൽ​മ​ജി​സ്ട്രേ​റ്റും അ​കാ​ര​ണ​മാ​യി പി​ഴ ചു​മ​ത്തി ക​ഷ്ട​ത്തി​ലാ​ക്കു​ന്നു​വെ​ന്നും കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് ന​ൽ​കി സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും വാ​ട​ക​യി​ൽ ഇ​ള​വ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ട​യ​ട​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.
കൊ​ല്ലം ന​ഗ​ര​ത്തി​ലെ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള ക​ട​ക​ൾ പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ അ​ട​ച്ചി​ട്ടു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ന​ഗ​ര​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
കു​ണ്ട​റ: കു​ണ്ട​റ മേ​ഖ​ല​യി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ച്ച​വ​ട​ക്കാ​രു​ടെ ക​ട​യ​ട​ച്ചു​ള്ള പ്ര​തി​ഷേ​ധം പൂ​ർ​ണം. എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ക​ട​യ​ട​ച്ചു​ള്ള പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്നും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.
കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​ര​മാ​യി​രു​ന്നു പ​ണി​മു​ട​ക്ക്. പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​സ്ഥ​ല​ങ്ങ​ളി​ലും ധ​ർ​ണ ന​ട​ന്നു. കു​ണ്ട​റ മു​ക്ക​ട​യി​ൽ ന​ട​ന്ന ധ​ർ​ണ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​ബി അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി എ​ൽ.​അ​നി​ൽ​കു​മാ​ർ, എ​ച്ച്. സ​ഹ​ദ്, അ​ഖി​ലേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് ചി​റ്റു​മ​ല​യി​ൽ ധ​ർ​ണ ന​ട​ത്താ​ൻ കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സം​ഘ​ട​നാ നേ​താ​ക്ക​ന്മാ​രെ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. മ​ൺ​ട്രോ​ത്തു​രു​ത്ത്, കി​ഴ​ക്കേ​ക​ല്ല​ട, ചി​റ്റു​മ​ല, കു​ണ്ട​റ, മു​ള​വ​ന, മാ​മൂ​ട്, പ​ട​പ്പ​ക്ക​ര, കേ​ര​ള​പു​രം, ചെ​റു​മൂ​ട്, ഇ​ളം​ബ​ള്ളൂ​ർ, തൃ​ക്കോ​വി​ൽ​വ​ട്ടം, പെ​രു​മ്പു​ഴ, നെ​ടു​മ്പ​ന പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​യ​ട​ച്ചു​ള്ള പ്ര​തി​ഷേ​ധ സ​മ​രം പൂ​ർ​ണ​മാ​യി.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് എ​ല്ലാ വി​ഭാ​ഗം ക​ട​ക​ളും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക, പോ​ലീ​സും സെ​ക്ട​ർ മ​ജി​സ്ട്രേ​റ്റു മാ​രും വ്യാ​പാ​രി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​തും പി​ഴ ചു​മ​ത്തു​ന്ന​തും അ​വ​സാ​നി​പ്പി​ക്കു​ക, അ​ട​ച്ചി​ട്ട ക​ട​ക​ളു​ടെ വാ​ട​ക ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് ആ​ന്‍റ​ണി പാ​സ്റ്റ​ർ, അ​നി​ൽ​കു​മാ​ർ സി ​ബി, വി​ജ​യ​ഭാ​സ്ക​ർ, ബോ​സ്, ശ്രീ​ക​ണ്ഠ​ൻ, രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, ഉ​ദ​യ​ൻ, ജി ​എ​സ് ത​ങ്ക​ച്ച​ൻ, എ​ൽ അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ചാ​ത്ത​ന്നൂ​ർ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ര​വൂ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്തി. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രേ സ​മ​യം വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു. ലോ​ക്ക് ഡൗ​ൺ മൂ​ലം ഭൂ​രി​ഭാ​ഗം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ വ്യാ​പാ​രി​ക​ളും അ​വ​രെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​ത്തി​ലാ​ണ്. പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​ലി​സും സെ​ക്ട​റ​ൽ​മ​ജി​സ്ട്രേ​റ്റും അ​കാ​ര​ണ​മാ​യി പി​ഴ ചു​മ​ത്തി ക​ഷ്ട​ത്തി​ലാ​ക്കു​ന്നു എ​ന്ന് വ്യാ​പാ​രി-​വ്യ​വ​സാ​യി​ക​ൾ ആ​രോ​പി​ച്ചു.
കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് ന​ല്കി സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക, വാ​ട​ക​യി​ൽ ഇ​ള​വ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ക​ട​യ​ട​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് ക​വ​ല​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം. ​സ​ഫീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പോ​സ്റ്റാ​ഫീ​സ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന സ​മ​രം സെ​ക്ര​ട്ട​റി ടി.​എ​സ് ലൗ​ലി യും ​കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ രാ​ജീ​വ് സീ​ത​യും ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം ട്ര​ഷ​റ​ർ അ​ശോ​ക് കു​മാ​റും, മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന ധ​ർ​ണ അ​രു​ൺ പ​ന​യ്ക്ക​ൽ എ​ന്നി​വ​രും ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​ഡി. അ​നി​ൽ, ഷാ​ബു​കു​മാ​ർ, ഉ​ദ​യ​ൻ അ​ൽ ഷ​ഹാ​മ, സ​ന​ൽ​കു​മാ​ർ, ഹ​മീ​ദ്, മ​ഹേ​ന്ദ്ര​ൻ പി​ള്ള, വാ​സ​വ​നാ​ശാ​ൻ, അ​ജ​യ​നാ​ഥ്, ശെ​ൽ​വ​ൻ​ഗോ​പാ​ല​ൻ, ഷാ​ജു, വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചാ​ത്ത​ന്നൂ​ർ: വ്യാ​പാ​രി-​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്ത ധ​ർ​ണ​യും ക​ട​യ​ട​പ്പ് സ​മ​ര​വും ചാ​ത്ത​ന്നൂ​രി​ൽ ന​ട​ത്തി. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ ഒ​ഴി​കെ​യു​ള്ള ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു. ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ ധ​ർ​ണ​യി​ൽ ചാ​ത്ത​ന്നൂ​ർ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ശ​ശി​ധ​ര​ൻ ദീ​പ​ക് ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഭൂ​രി​പ​ക്ഷം വ്യാ​പാ​രി​ക​ളും പ​ങ്കാ​ളി​ക​ളാ​യി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യി​ലെ ഒ​രു വി​ഭാ​ഗ​വും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യം​ഗ​ങ്ങ​ളും സ​മ​ര​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്നു.
അ​വ​ശ്യ സ​ർ​വീ​സാ​യ സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം മി​ക്ക ക​ട​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു. ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളാ​ണ് അ​ട​ച്ചി​ട്ട​വ​യി​ല​ധി​ക​വും. മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങാ​ള​ല്ലാം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യു​ണ്ടാ​യി. ചി​ല ഹോ​ട്ട​ലു​ക​ളും ബേ​ക്ക​റി​ക​ളും പാ​ഴ്സ​ൽ സ​ർ​വീ​സ് ന​ട​ത്തി.​മ​ൽ​സ്യ - മാം​സ​ക്ക​ട​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു.
ക​ട​യ​ട​പ്പു സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തി​നാ​ൽ ടൗ​ണി​ൽ ജ​ന​ങ്ങ​ളും തീ​രെ കു​റ​വാ​യി​രു​ന്നു. പൂ​ർ​ണ​മാ​യും ക​ട​ക​ൾ അ​ട​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും ഭൂ​രി​പ​ക്ഷം ക​ട​ക​ളും അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ സ​മ​രം വി​ജ​യ​ക​ര​മാ​യി​രു​ന്നു. ക​ട​യ​ട​ച്ചി​ട്ട വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ​ക്കു മു​ന്നി​ൽ നി​ൽ​പു സ​മ​ര​വും ന​ട​ത്തി.