ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം
Monday, June 14, 2021 11:03 PM IST
കൊ​ട്ടാ​ര​ക്ക​ര: ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി കൊ​ട്ടാ​ര​ക്ക​ര​യി​ൽ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. ജ​നം ത​ടി​ച്ചു​കൂ​ട്ടു​ന്ന ബാ​ങ്ക് പ​രി​സ​ര​ങ്ങ​ൾ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.
കൊ​ട്ടാ​ര​ക്ക​ര​യി​ലെ എ​ല്ലാ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളി​ലും തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും നി​യ​ന്ത്ര​ണാ​തീ​ത​മാ​യ തി​ര​ക്കു​ണ്ടാ​കു​ന്ന​ത് പ്ര​മു​ഖ ബാ​ങ്കി​ന്‍റെ ച​ന്ത​മു​ക്ക് ബ്രാ​ഞ്ചി​ലാ​ണ്. ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള ഈ ​ബ്രാ​ഞ്ചി​ൽ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ​പ്പോ​ലും ജ​ന​ക്കൂ​ട്ട​മു​ണ്ടാ​യി​രി​ക്കും.
ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടാ​യ​പ്പോ​ൾ തു​റ​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ വ​ൻ ജ​ന​ബാ​ഹു​ല്യ​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​കു​ന്ന​ത്.
ദേ​ശീ​യ​പാ​ത വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന രീ​തി​യി​ൽ​പ്പോ​ലും ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കാ​റു​ണ്ട്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സെ​ത്തി നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​റു​ണ്ടെ​ങ്കി​ലും അ​വ​ർ മ​ട​ങ്ങു​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ൾ വീ​ണ്ടും പ​ഴ​യ പ​ടി​യി​ലാ​കും.
ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള വി​വി​ധ പെ​ൻ​ഷ​നു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​തും തൊ​ഴി​ലാ​ളി​ക​ൾ​ക്കു​കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും പെ​ൻ​ഷ​നു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന​തും ഈ ​ബ്രാ​ഞ്ചു​വ​ഴി​യാ​ണ്. സ​ർ​വീ​സ് പെ​ൻ​ഷ​ൻ കൈ​പ്പ​റ്റാ​നും മ​റ്റ് ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ​ക്കു​മാ​യി നി​ര​വ​ധി പേ​രും എ​ത്തി​ച്ചേ​രു​ന്നു. ബാ​ങ്ക​ധി​കൃ​ത​രു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക​പ്പു​റ​മാ​ണ് ജ​ന​ക്കൂ​ട്ടം. കോ​വി​ഡ് കാ​ല​ത്ത് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ത്തു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക സ​മ​യ​വും ദി​വ​സ​വും ഏ​ർ​പ്പെ​ടു​ത്താ​ൻ തി​ര​ക്ക് ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.