കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ ആ​യു​ധ പ​രി​ശീ​ല​ന​മെ​ന്ന് സൂ​ച​ന
Monday, June 14, 2021 11:03 PM IST
പ​ത്ത​നാ​പു​രം: കൊ​ല്ലം പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​തി​ർ​ത്തി​യാ​യ പാ​ട​ത്ത് ആ​യു​ധ പ​രി​ശീ​ല​നം ന​ട​ന്നു​വ​ന്നി​രു​ന്ന​താ​യി സൂ​ച​ന. ആ​റു മാ​സം മു​ൻ​പ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പി​ടി​കൂ​ടി​യ ര​ണ്ട് മ​ല​യാ​ളി​ക​ൾ പാ​ട​ത്ത് നി​ന്നും ആ​യു​ധ​പ​രി​ശീ​ല​നം നേ​ടി​യി​രു​ന്ന​താ​യി യു ​പി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.
പ​ല​പ്പോ​ഴാ​യി ഇ​രു​ന്നൂ​റോ​ളം പേ​ർ ഇ​വി​ടെ നി​ന്നും പ​രി​ശീ​ല​നം നേ​ടി​യ​താ​യും, വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്തി​ന് ന​ടു​വി​ലു​ള്ള മൈ​താ​നം പോ​ലെ​യു​ള്ള ഭാ​ഗ​ത്താ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്ന​തെ​ന്നും ഇ​വ​രു​ടെ മൊ​ഴി​യി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തേ തു​ട​ർ​ന്ന് എ​ൻ​ഐ​എ​യും കേ​ര​ളാ പോ​ലീ​സി​ന്‍റെ സ്പെ​ഷ​ൽ ബ്രാ​ഞ്ച്, ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ച് അ​ട​ക്ക​മു​ള്ള​വ​ർ ര​ഹ​സ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തും അ​ന്വേ​ഷ​ണം തു​ട​ർ​ന്നു​വ​ന്നി​രു​ന്നു. വ​നം​വ​കു​പ്പ​ധി​കൃ​ത​രോ​ട് ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും ഇ​ത്ത​ര​ത്തി​ൽ ആ​യു​ധ​പ​രി​ശോ​ധ​ന​യും റി​ക്രൂ​ട്ട്മെ​ന്‍റും ന​ട​ന്നു​വ​രു​ന്ന​താ​യ സൂ​ച​ന​ക​ൾ ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​വി​ടെ നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.
വ​ന​മേ​ഖ​ല ആ​യ​തി​നാ​ൽ ത​ന്നെ അ​ധി​കം ആ​ളു​ക​ളു​ടെ​യും ശ്ര​ദ്ധ പ​തി​യാ​ത്ത​തും ജ​ന​വാ​സം കു​റ​ഞ്ഞ മേ​ഖ​ല ആ​യ​തും ഇ​ത്ത​ര​ക്കാ​രു​ടെ ഇ​ഷ്ട​മേ​ഖ​ല​യാ​യി ഇ​വി​ടം മാ​റി​യി​ട്ടു​ണ്ട്. പ​തി​നൊ​ന്ന് വ​ർ​ഷം മു​ൻ​പും ഈ ​മേ​ഖ​ല​യി​ൽ നി​രോ​ധി​ത സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യു​ധ​പ​രി​ശീ​ല​നം ന​ല്കി​യി​രു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ക​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.
ഒ​രു പ​തി​റ്റാ​ണ്ടി​ന് ശേ​ഷം വീ​ണ്ടും കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ആ​യു​ധ​പ​രി​ശീ​ല​ന​വും നി​ർ​മ്മാ​ണ​വും റി​ക്രൂ​ട്ട്മെ​ന്‍റും ന​ട​ക്കു​ന്നു​വെ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ലും ഏ​റെ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ചി​ല​ർ ത​ങ്ങ​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യും, പ്ര​ദേ​ശ​വാ​സി​ക​ളെ പോ​ലും ഇ​വി​ടേ​യ്ക്ക് അ​ധി​ക​മ​ടു​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ടെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.