മി​ഷ​ന്‍ ഫ്യു​മി​ഗേ​ഷ​ന്‍ കാ​മ്പെ​യി​ന് ഇ​ന്ന് തു​ട​ക്കം
Monday, June 14, 2021 11:03 PM IST
കൊ​ല്ലം: കോ​വി​ഡ്-19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലും അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​യി മി​ഷ​ന്‍ ഫ്യു​മി​ഗേ​ഷ​ന്‍ കാ​മ്പെ​യി​ന്‍. ജി​ല്ല​യി​ലെ വ​യോ​ജ​ന​കേ​ന്ദ്ര​ങ്ങ​ള്‍, സാ​മൂ​ഹി​ക-​മാ​ന​സി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, അ​നാ​ഥാ​ല​യ​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലും സൗ​ജ​ന്യ അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​യു​ള്ള ഈ ​പ​ദ്ധ​തി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നും ചേ​ര്‍​ന്നാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഇ​ന്ന് 12.30 ന് ​ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ള്‍ നാ​സ​ര്‍ കാ​മ്പെ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് അം​ഗ​വും ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​നാ​കും. സാ​മൂ​ഹ്യ​നീ​തി ജി​ല്ലാ ഓ​ഫീ​സ​ര്‍ കെ.​കെ. ഉ​ഷ, ഗാ​ന്ധി​ഭ​വ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്. അ​മ​ൽ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ഗാ​ന്ധി​ഭ​വ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​രും മു​ൻ ജ​യി​ൽ ഡി​ഐ​ജി​യു​മാ​യ ബി. ​പ്ര​ദീ​പ്, ഗാ​ന്ധി​ഭ​വ​ന്‍ ത​ണ​ലി​ടം അ​ഡീ​ഷ​ണ​ല്‍ മാ​നേ​ജ​റും മു​ന്‍ ജ​യി​ല്‍ സൂ​പ്ര​ണ്ടു​മാ​യ കെ. ​സോ​മ​രാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ വോ​ള​ണ്ടി​യേ​ഴ്‌​സ് മൂ​ന്ന് ടീ​മു​ക​ളാ​യി​ട്ടാ​യി​രി​ക്കും ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ഫോ​ൺ: 9605046000