ആ​ര​വ​വും ആ​ർ​പ്പു​വി​ളി​യു​മി​ല്ലാ​തെ ഓ​ച്ചി​റ​ക്ക​ളി ഇ​ന്ന്
Monday, June 14, 2021 11:03 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഓ​ച്ചി​റ​ക്ക​ളി ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങാ​യി മാ​ത്രം ഇ​ന്നു നാ​ളെ​യു​മാ​യി ന​ട​ക്കും. പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര പ്ര​കാ​രം മാ​ത്രം ഓ​ച്ചി​റ ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന ഓ​ച്ചി​റ​ക്ക​ളി കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഓ​ച്ചി​റ​ക്ക​ളി ന​ട​ക്കു​ന്ന എ​ട്ടു​ക​ണ്ട​ത്തി​ൽ ക്ലോ​റി​നേ​ഷ​ൻ ചെ​യ്യു​ക​യും അ​ണു ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​ർ കോ​വി​ഡ് ര​ണ്ട് ഡോ​സ് വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​രും ആ​ർ ടി ​പി സി ​ആ​ർ, ആ​ൻ​ഡി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ക​യും വേ​ണ​മെ​ന്ന് ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സു​നി​ൽ​കു​മാ​ർ ഡി ​അ​റി​യി​ച്ചു.

ഇ​രു​ക​ര​ക​ളി​ൽ നി​ന്നും ക​ളി​യാ​ശാ​ൻ​മാ​രു​ൾ​പ്പ​ടെ പ​ത്തു​പേ​രാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. ഓ​ച്ചി​റ ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​വ​ർ​ക്ക് വേ​ണ്ടി ക്ഷേ​ത്ര കോ​മ്പൗ​ണ്ടി​ൽ പ്ര​ത്യേ​ക സ്ര​വ പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​ര വ്യ​വ​സാ​യി അം​ഗ​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 225 പേ​രു​ടെ ആ​ർ ടി ​പി സി ​ആ​ർ പ​രി​ശോ​ധ​ന​യും ന​ട​ത്തി. ഓ​ച്ചി​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ടു ക​ണ്ട​ത്തി​ലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന യോ​ദ്ധാ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നും വി​ത​ര​ണം ചെ​യ്യും.

ഇ​വ​രെ ഒ​രാ​ഴ്ച നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യും. ഓ​ച്ചി​റ ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സു​നി​ൽ കു​മാ​ർ ഡി ​സ്ര​വ​പ​രി​ശോ​ധ​നാ​ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി ​സി മ​ധു​കു​മാ​ർ, ന​ഴ്സി​ങ് ഓ​ഫീ​സ​ർ സി​ന്ധു, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ര​യ അ​നൂ​പ്, ഭാ​വ​ന, പൂ​ജ, ജെ​പി എ​ച്ച്‌ ൻ ​ബീ​ന, അ​രു​ൺ എ​ന്നി​വ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു . ഓ​ച്ചി​റ​ക്ക​ളി ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഓ​ച്ചി​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ മെ​ഡി​ക്ക​ൽ സം​ഘം പ​ട​നി​ല​ത്ത് ഉ​ണ്ടാ​കു​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.