230 ലി​റ്റ​ർ കോ​ട ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു; ര​ണ്ട് പേ​ർ പി​ടി​യി​ൽ
Sunday, June 13, 2021 11:00 PM IST
പ​ത്ത​നാ​പു​രം: 230 ലി​റ്റ​ർ കോ​ട ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. ര​ണ്ട് പേ​ർ പി​ടി​യി​ൽ. വ​നം​വ​കു​പ്പ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ട പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത്. പു​ന്ന​ല ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ച​ണ്ണ​ക്കാ​മ​ൺ ചാ​ലി​നോ​ട് ചേ​ർ​ന്നു​ള്ള ചൂ​ര​ൽ കാ​ട്ടി​ന് സ​മീ​പ​ത്ത് ചാ​രാ​യം വാ​റ്റ് ന​ട​ക്കു​ന്നു​വെ​ന്ന് ര​ഹ​സ്യ വി​വ​ര ല​ഭി​ച്ച​തി​നെ പു​ന്ന​ല ഫോ​റെ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച​റു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്ത​വെ​യാ​ണ് കോ​ട പി​ടി​കൂ​ടി​യ​ത്.
ഇ​വി​ടെ നി​ന്നും ര​ണ്ടു പേ​ർ ഓ​ടി ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. പി​ന്നീ​ട് ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സ്ഥ​ലം പ​രി​ശോ​ധി​ച്ച​തി​ൽ ചൂ​ര​ൽ​ക്കാ​ട്ടി​ന​ക​ത്തു അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി തെ​ളി​ച്ച ഭാ​ഗ​ത്തു ഇ​രു​മ്പ് ബാ​ര​ലി​ന​ക​ത്തും ക​ന്നാ​സി​ന​ക​ത്തും കു​ട​ത്തി​ന​ക​ത്തു​മാ​യി 230ലി​റ്റ​ർ കോ​ട ക​ല​ക്കി വ​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും സാ​മ്പി​ൾ ശേ​ഖ​രി​ച്ച ശേ​ഷ ബാ​ക്കി​യു​ള്ള​വ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഒ​രാ​ൾ കൂ​ടി ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. റെ​യ്ഡ്ന് പു​ന്ന​ല ഫോ​റെ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ർ എ ​നി​സാം, ബീ​റ്റ് ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ സ​മീ​റ, ശ​ര​ണ്യ, അ​മ്പി​ളി, സ​ന്ധ്യ, റി​സ​ർ​വ് ഫോ​റെ​സ്റ്റ് വാ​ച്ച​ർ മ​ഹേ​ഷ്കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.