ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ബോ​ട്ട് പ​ര​വൂ​ർ കാ​യ​ലി​ൽ
Sunday, June 13, 2021 11:00 PM IST
ചാ​ത്ത​ന്നൂ​ർ: ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന യ​ന്ത്ര​വ​ൽ​കൃ​ത ബോ​ട്ട് കാ​യ​ൽ തീ​ര​ത്ത് ക​ണ്ടെ​ത്തി​യ​തി​ൽ ദു​രൂ​ഹ​ത. പ​ര​വൂ​ർ തെ​ക്കും​ഭാ​ഗ​ത്ത് വ​ക്കം ന​ഗ​റി​ൽ ഇ​ട​വ - ന​ട​യ​റ കാ​യ​ലി​ലാ​ണ് ബോ​ട്ട് ക​ണ്ടെ​ത്തി​യ​ത്.
ബോ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ​തോ​ടെ ബോ​ട്ടു​ട​മ എ​ന്ന​വ​കാ​ശ​പ്പെ​ട്ട് ഒ​രാ​ൾ പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. ബോ​ട്ടി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വൈ​കു​ന്നേ​രം വ​രെ രേ​ഖ​ക​ൾ എ​ത്തി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ സം​ജ​ദ് ഖാ​ൻ പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.
ബോ​ട്ട് ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്ത് വ്യാ​ജ​മ​ദ്യം സു​ല​ഭ​മാ​ണെ​ന്ന ര​ഹ​സ്യ വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കാ​യ​ൽ​തീ​ര​ത്തി​രു​ന്ന് മ​ദ്യ​പി​ച്ച ര​ണ്ടു​പേ​രെ ക​ണ്ടെ​ത്തി. ഇ​തി​ൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കാ​യ​ലി​ൽ ബോ​ട്ട് ക​ണ്ടെ​ത്തി​യ​ത്. ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ട്ട് കാ​യ​ലി​ൽ എ​ത്താ​ൻ സാ​ധ്യ​ത​യി​ല്ല എ​ന്ന നി​ഗ​മ​ന​ത്തി​ൽ ബോ​ട്ടി​ന്‍റെ എ​ഞ്ചി​നും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പ​ര​വൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രി​ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കു​റേ ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ ബോ​ട്ട് വ​ന്നു പോ​കു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
അ​ഞ്ചു​തെ​ങ്ങ് ക​ട​യ്ക്കാ​വൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും കാ​യ​ൽ മാ​ർ​ഗം വ്യാ​ജ​മ​ദ്യം പ​ര​വൂ​രി​ൽ എ​ത്തി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യാ​ണ് പോ​ലീ​സി​നു സം​ശ​യം. ബോ​ട്ടു​ട​മ​യെ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്ത് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ര​വൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.