കാ​റി​ടി​ച്ച് നി​ർ​ത്തി​യി‌​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ന്നു
Sunday, June 13, 2021 11:00 PM IST
ച​വ​റ: നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലേ​യ്ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ന്നു. ആ​ള​പാ​യ​മി​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ച​വ​റ-​ശാ​സ്താ​കോ​ട്ട റോ​ഡി​ൽ മു​ള്ളി​ക്കാ​ല യ​ത്തീം​ഖാ​ന ജം​ഗ്ഷ​ന് കി​ഴ​ക്കു​വ​ശം റോ​ഡ​രി​കി​ൽ മ​തി​ലി​നോ​ട് ചേ​ർ​ന്ന് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യി​ലേ​ക്ക് ശാ​സ്‌​താം​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​ർ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. അ​രി​ന​ല്ലൂ​ർ പാ​ലി​വേ​ലി​ക്കി​ഴ​ക്ക​ത്തി​ൽ മു​സ്ത​ഫ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ. ഓ​ട്ടോ​യി​ലി​ടി​ച്ച​ശേ​ഷം കാ​ർ സ​മീ​പ​മു​ള്ള വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​ത തൂ​ൺ ര​ണ്ടാ​യി ഒ​ടി​യു​ക​യും ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​രു​ക​യും ചെ​യ്തു. വാ​ഹ​ന മോ​ടി​ച്ചി​രു​ന്ന​യാ​ൾ പ​രി​ക്കു​ക​ളേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. കാ​റി​നും ഭാ​ഗി​ക​മാ​യി കേ​ടു​പ​റ്റി​യി​ട്ടു​ണ്ട്. തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ വേ​ണ്ട ന​ട​പ​ടി​യെ​ടു​ത്തു. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല.