കെ.​റെ​യി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യാ​ക​ണം
Sunday, June 13, 2021 11:00 PM IST
ചാ​ത്ത​ന്നൂ​ർ‌: അ​തി​വേ​ഗ റെ​യി​ൽ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൊ​ല്ലം ജി​ല്ല​യി​ലൂ​ടെ പാ​ത നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മ്പോ​ൾ ജി​ല്ല​യി​ലെ പ​രി​സ്ഥി​തി​യ്ക്ക് ദോ​ഷം സം​ഭ​വി​ക്കു​ന്ന ത​ര​ത്തി​ലാ​ക​രു​തെ​ന്ന് നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള ആ​വ​ശ്യ​പ്പെ​ട്ടു. ചാ​ത്ത​ന്നൂ​ർ, ക​ല്ലു​വാ​തു​ക്ക​ൽ, ആ​ദി​ച്ച​ന​ല്ലൂ​ർ അ​തി​ർ​ത്തി ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട തോ​ടു​ക​ൾ, നീ​ർ​ചാ​ലു​ക​ൾ, ത​ണ്ണി​ർ​ത്ത​ട​ങ്ങ​ൾ കു​ള​ങ്ങ​ൾ, കാ​വു​ക​ൾ, വ​യ​ലു​ക​ൾ എ​ന്നി​വ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന​വ​ശ്യ​മു​ന്ന​യി​ച്ച് ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​വേ​ദ​നം ത​യാ​റാ​ക്കി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്ന ക​ല്ല​ട പ​ദ്ധ​തി​യു​ടെ ക​നാ​ൽ സം​ര​ക്ഷി​ക്ക​ണം. വേ​ന​ൽ​ക്കാ​ല​ത്ത് കി​ണ​റു​ക​ളി​ൽ കു​ടി​വെ​ള്ള സ്രോ​ത​സ് എ​ത്തു​ന്ന​ത് ക​നാ​ലി​ലൂ​ടെ വെ​ള്ളം എ​ത്തു​മ്പോ​ഴാ​ണ്. ഇ​ത് കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗ​പ്ര​ധ​മാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഉ​ണ്ട്. ഇ​വ​രു​ടെ വാ​സ​സ്ഥ​ല​വും കൃ​ഷി ഇ​ട​വും ഒ​ക്കെ ന​ശി​ക്കു​വാ​ൻ ഇ​ട​യാ​കു​ന്ന ത​ര​ത്തി​ലാ​ക​രു​ത് അ​തി​വേ​ഗ റെ​യി​ൽ​പ്പാ​ത നി​ർ​മാ​ണം എ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.
ര​ക്ഷാ​ധി​കാ​രി മ ു​ൻ എം​എ​ൽ​എ എ.​യൂ​നു​സ് കു​ഞ്ഞ് , പ്ര​സി​ഡ​ന്‍റ് കെ.​പി ഹ​രി​കൃ​ഷ​ണ​ൻ, ക​ൺ​വീ​ന​ർ.​എ​ച്ച്.​സ​തീ​ശ് ച​ന്ദ്ര​ൻ, ക​ൺ​വീ​ന​ർ മ​ണ്ണ​യം നൗ​ഷാ​ദ് ആ​ദി​ച്ച​ന​ല്ലൂ​ർ, മ​ധു​സൂ​ദ​ന​ൻ തൃ​ക്കോ​വി​ൽ​വ​ട്ടം ക​ൺ​വീ​ന​ർ ബി.​സ​ക്കീ​ർ ഹു​സൈ​ൻ, ര​ജ്ഞി​ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.