കാൻസർ പെൻഷൻ വർധിപ്പിക്കാൻ മന്ത്രിയുമായി ചർച്ച നടത്തി
Sunday, June 13, 2021 11:00 PM IST
പ​ത്ത​നാ​പു​രം: കാ​ൻ​സ​ർ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.
ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച കാ​ൻ​സ​ർ പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് എ​ത്ര​യും വേ​ഗം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​ണ് ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.
ലോ​ക്ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ കാ​ൻ​സ​ർ രോ​ഗി​ക​ൾ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്നു. മ​റ്റ് ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടും കാ​ൻ​സ​ർ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കാ​ത്ത​തി​നെ​തി​രേ ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​മ്പി​ൽ ഉ​പ​വാ​സം അ​ട​ക്കം നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
കാ​ൻ​സ​ർ രോ​ഗി​ക​ൾ കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ, മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​കി​ൽ​സാ സ​ഹാ​യം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​ത​ട​ക്ക​മു​ള​ള വി​ഷ​യ​ങ്ങ​ൾ ജീ​വ​നം ഭാ​ര​വാ​ഹി​ക​ൾ ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. എ​ല്ലാ കാ​ര്യ​ത്തി​ലും ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. ജീ​വ​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ, പ്ര​സി​ഡ​ന്‍റ് പി ​ജി സ​ന്തോ​ഷ് കു​മാ​ർ, ആ​ല​പ്പു​ഴ, എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് മി​ർ​സാ​ദ്, മ​ണി​ക​ണ്o​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.