അ​ധി​കൃ​ത​രു​ടെ പീ​ഡ​ന​ത്തി​ൽ പ്ര​തി​ഷേ​ധം: വ്യാ​പാ​രി​ക​ളു​ടെ ക​ട​യ​ട​പ്പ് സ​മ​രം ഇ​ന്ന്
Sunday, June 13, 2021 10:28 PM IST
കൊ​ല്ലം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ ഇ​ന്ന് ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. തു​ട​ർ‌​ന്ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​തി​ഷേ​ധ സ​മ​ര​വും സം​ഘ​ടി​പ്പി​ക്കും.
ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ കോ​വി​ഡ് കാ​ല​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കു​ക, പോ​ലീ​സി​ന്‍റെ​യും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ​യും ക​ട​ന്നു​ക​യ​റ്റ​വും അ​നാ​വ​ശ്യ പ​രി​ശോ​ധ​ന​യും പി​ഴ ഈ​ടാ​ക്ക​ലും അ​വ​സാ​നി​പ്പി​ക്കു​ക, ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക, വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ഏ​ർ​പ്പെ​ടു​ത്തു​ക, ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ങ്ങ​ൾ നി​രോ​ധി​ക്കു​ക, വൈ​ദ്യു​തി ഫി​ക്സ​ഡ് ചാ​ർ​ജ് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ക​ട​ക​ൾ അ​ട​ച്ചി​ടു​ന്ന​ത്.
പോ​ലീ​സും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രും ന​ട​ത്തു​ന്ന അ​നാ​വ​ശ്യ പ​രി​ശോ​ധ​ന​ക​ൾ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കാ​നാ​ണ് ഏ​കോ​പ​ന സ​മി​തി​യു​ടെ തീ​രു​മാ​നം. ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ന് ക്വ​യി​ലോ​ൺ ഡി​സ്ട്രി​ക്ട് റീ​ട്ട​യി​ൽ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​ടി​യ​ന്തി​ര​യോ​ഗം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചതായി പ്ര​സി​ഡ​ന്‍റ് പി​ഞ്ഞാ​ണി​ക്ക​ട ന​ജീ​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ പ​റ​ഞ്ഞു.
ലോ​ക്ഡൗ​ണി​ന്‍റെ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​യും പേ​രി​ൽ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത് കൊ​ല്ലം ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ളാ​ണെ​ന്ന് ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ക​ട​ക​ളി​ൽ‌ ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തി പോ​ലീ​സ് വ​ൻ​തു​ക​യാ​ണ് ക​ച്ച​വ​ട​ക്കാ​രി​ൽ പി​ഴ​യാ​യി ചു​മ​ത്തു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.
പോ​ലീ​സു​കാ​രും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രും അ​വ​രു​ടെ ടാ​ർ​ജ​റ്റ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​ര​ക​ളാ​ക്കു​ന്ന​ത് വ്യാ​പാ​രി​ക​ളെ​യാ​ണ്. തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പോ​ലും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത സ്ഥി​തി​യു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​പാ​രി​ക​ൾ​ക്ക് നേ​രേ ന​ട​ത്തി​യ​ത് ത​നി കാ​ട​ത്ത​മാ​ണ്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും പ​ഴ​വും പ​ച്ച​ക്ക​റി​ക​ളും വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ബേ​ക്ക​റി​ക​ളും അ​ട​ക്കം പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് അ​ട​പ്പി​ച്ചു. ഉ​ട​മ​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.
സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യാ​പാ​രി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ഇ​ത്ത​രം ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​പോ​യാ​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്നും സ​മി​തി ഭാ​ര​വാ​ഹി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.