കോ​വി​ഡ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന 57 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ
Sunday, June 13, 2021 10:28 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ കള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​റിന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ 57 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തി. ത​ഹ​സീ​ല്‍​ദാ​ര്‍​മാ​ര്‍, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍, പോ​ലീ​സ് തു​ട​ങ്ങി​യ​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
കൊ​ട്ടാ​ര​ക്ക​ര​യി​ലെ വാ​ള​കം, അ​മ്പ​ല​ക്ക​ര, നെ​ല്ലി​ക്കു​ന്നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 38 പേ​ര്‍​ക്ക് പി​ഴ ചു​മ​ത്തി. 103 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ വി​ജ​യ​കു​മാ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.
ക​രു​നാ​ഗ​പ്പ​ള്ളി, ആ​ല​പ്പാ​ട്, ക്ലാ​പ്പ​ന, കെ.​എ​സ്.​പു​രം, പന്മന ഭാ​ഗ​ങ്ങ​ളി​ല്‍ സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 18 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കു​ക​യും 57 പേ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു.
കു​ന്ന​ത്തൂ​രി​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു സ്ഥാ​പ​ന​ത്തി​ന് പി​ഴ​ചു​മ​ത്തി. 57 പേ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.
പു​ന​ലൂ​ര്‍, അ​ഞ്ച​ല്‍, ഇ​ട​മു​ള​യ്ക്ക​ല്‍, അ​റ​യ്ക്ക​ല്‍, ആ​യൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 12 കേ​സു​ക​ളി​ല്‍ താ​ക്കീ​ത് ന​ല്‍​കി. ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ കു​മാ​രി ഗീ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.