പാ​ത​യോ​ര​ങ്ങ​ളി​ല്‍ മാ​ലി​ന്യം; ന​ട​പ​ടി​യു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Sunday, June 13, 2021 12:40 AM IST
കു​ള​ത്തു​പ്പു​ഴ: പാ​ത​യോ​ര​ങ്ങ​ളി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ ന​ട​പ​ടി​യു​മാ​യി കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് രം​ഗ​ത്ത്.
ജ​ന​വാ​സ മേ​ഖ​ല​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തും വ​ന​പാ​ത​ക​ളി​ലും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക്കൊ​രു​ങ്ങി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ക​ല്ലു​വെ​ട്ടാം​കു​ഴി മു​പ്പ​ത​ടി​പ്പാ​ലം, ച​ന്ദ​ന​ക്കാ​വ് കു​ട്ടി​വ​നം, സാം​ന​ഗ​ര്‍ പ​ച്ച​യി​ല്‍​ക്ക​ട വ​ന​പാ​ത, കൂ​വ​ക്കാ​ട്, ചോ​ഴി​യ​ക്കോ​ട്- ച​ണ്ണ​പ്പേ​ട്ട പാ​ത തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വ്യാ​പാ​ര ശാ​ല​ക​ളി​ലെ​യും ഹോ​ട്ട​ലു​ക​ളി​ലെ​യും ഇ​റ​ച്ചി​ക്ക​ട​ക​ളി​ലേ​ത​ട​ക്കം മാ​ലി​ന്യം ചാ​ക്കി​ലും മ​റ്റും നി​റ​ച്ച് പാ​ത​യോ​ര​ത്ത് വ​ലി​ച്ചെ​റി​യു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ശു​ചി​ത്വ സ​മി​തി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പാ​ത​യോ​ര​ത്തെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു സം​സ്ക​രി​ച്ചി​രു​ന്നു. വീ​ണ്ടും വ്യാ​പ​ക​മാ​യ രീ​തി​യി​ല്‍ മൈ​ല​മൂ​ട് വാ​ര്‍​ഡി​ലെ വ​ട​മ​ൺ​പ​ണ, ഉ​ര​ൽ​കു​ത്താ​ൻ​പാ​റ പ്ര​ദേ​ശ​ത്തെ പാ​ത​യോ​ര​ങ്ങ​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കു​ക​ളി​ൽ കെ​ട്ടി ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി. ​ഉ​ദ​യ​കു​മാ​ർ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ചാ​ക്കു​ക​ൾ അ​ഴി​ച്ചു പ​രി​ശോ​ധി​ച്ച​തി​ൽ അ​ഞ്ച​ലി​ലെ ചി​ല സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബി​ല്ലു​ക​ൾ ക​ണ്ടെ​ത്തു​ക​യും ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​എ​സ്. ര​മേ​ഷ് പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു.