കോ​വി​ഡ് വാ​ക്സി​ൻ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്ക​ണം
Sunday, June 13, 2021 12:40 AM IST
ച​വ​റ : കോ​വി​ഡ് വാ​ക്സി​നേ​ഷ​നുവേ​ണ്ടി ശ്ര​മി​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ യു​ള്ള​വ​രെ​യും വ​യോ​ധി​ക​രെ​യും മു​ൻ​ഗ​ണ​നാപ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​നം പു​ന:​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​റ്റി​യു​സി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ ജോ​സ് വി​മ​ൽ​രാ​ജ് മു​ഖ്യ​മ​ന്ത്രി​യോ​ടും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​യോ​ടും നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ക്സി​നു വേ​ണ്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടു​ന്ന അ​വ​സ്ഥ ആ​ണ് നി​ല​വി​ൽ ഉ​ള്ള​ത്. 18-40 വ​യ​സു​കാ​ർ​ക്ക് ബു​ക്കി​ങ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഓ ​റ്റി പി ​ന​മ്പ​ർ പോ​ലും ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ര്യം ഉ​ണ്ട്.
വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​ണ് പു​തു​ക്കു​ന്ന​ത്. വാ​ക്സി​ൻ ഷെ​ഡ്യൂ​ൾ ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി സ​ദാ മൊ​ബൈ​ലി​ൽ നോ​ക്കി ഇ​രി​ക്കേ​ണ്ടു​ന്ന അ​വ​സ്ഥ ആ​ണു​ള്ള​ത്. ഷെ​ഡ്യൂ​ൾ വ​ന്നു ക​ഴി​ഞ്ഞാ​ൽ ര​ണ്ടോ മൂ​ന്നോ മി​നി​റ്റി​ന​കം തീ​ർ​ന്നു പോ​കും. ഭൂ​രി​പ​ക്ഷം വ​യോ​ധി​ക​ർ​ക്കും മൊ​ബൈ​ൽ ഫോ​ൺ വ​ഴി​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ രീ​തി അ​റി​യി​ല്ല. വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലാ​യെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.