നി​ൽ​പ് സ​മ​രം ന​ട​ത്തി
Sunday, June 13, 2021 12:38 AM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ്മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ദി​നം പ്ര​തി പെ​ട്രോ​ൾ- ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഓ​ൾ ഇ​ന്ത്യാ ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​നു മു​മ്പി​ൽ പ്ര​തി​ഷേ​ധ നി​ൽ​പ് സ​മ​രം ന​ട​ത്തി.
സ​മ​രം ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് ് സെ​ക്ര​ട്ട​റി ആ​ദി​ച്ച​ന​ല്ലൂ​ർ വി.​ശ്യാം​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​രി​പ്പ​ള്ളി ആ​ർ.​സ്റ്റാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ​ര​ത്തി​ൽ കൊ​ല്ലം ഭ​ര​ത​ൻ, സു​നി​ൽ​കു​മാ​ർ, ഗ​ണ​പ​തി പി​ള്ള, സ​തീ​ശ​ൻ, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.