കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​യി; ആ​ശ​ങ്ക​യി​ൽ വീ​ണ്ടും ആ​ര്‍​പി​എ​ല്‍
Sunday, June 13, 2021 12:38 AM IST
തെ​ന്മ​ല : രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ടെ​സ്റ്റ്‌ പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ലും വ​ലി​യ കു​റ​വ് വ​ന്ന ആ​ര്‍ പി ​എ​ല്ലി​ല്‍ വീ​ണ്ടും കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​യി.
ക​ഴി​ഞ്ഞ ഒ​രു ദി​വ​സം മാ​ത്രം കു​ള​ത്തു​പ്പു​ഴ​യി​ല്‍ 56 പേ​ര്‍​ക്ക് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ ഇ​തി​ല്‍ 49 പേ​രും ആ​ര്‍​പി​എ​ല്‍ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​തോ​ടെ​യാ​ണ് തോ​ട്ടം മേ​ഖ​ല വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ്‌ വ്യാ​പ​നം വീ​ണ്ടും കൂ​ടി​യ​തോ​ടെ കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ആ​ര്‍​പി​എ​ല്‍ മാ​നേ​ജ്മെ​ന്‍റ്്, പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്തി​ര യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​അ​നി​ല്‍ കു​മാ​റി​ന്‍റെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ആ​ര്‍​പി​എ​ല്ലി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചു.
ഓ​രോ കോ​ള​നി​യി​ലും പു​റ​ത്തേ​ക്കും അ​ക​ത്തേ​ക്കു​മു​ള്ള വ​ഴി​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​യ്ക്കും. ആ​ര്‍​പി​എ​ല്‍ കു​ള​ത്തു​പ്പു​ഴ എ​സ്റ്റേ​റ്റി​ലേ​ക്ക് എ​ത്താ​നു​ള്ള പ്ര​ധാ​ന ഗേ​റ്റു​ക​ളി​ല്‍ പോ​ലീ​സ് സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കും. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.
ആ​ര്‍​പി​എ​ല്‍ മേ​ഖ​ല​യി​ല്‍ മാ​ത്രം ദി​വ​സം അ​ഞ്ഞൂ​റു​പേ​രേ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും വി​ധം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. തി​ങ്ക​ളാ​ഴ്ച പു​ന​ലൂ​ര്‍ എം​എ​ല്‍​എ പി.​എ​സ് സു​പാ​ല്‍, ആ​ര്‍​പി​എ​ല്‍ എം​ഡി സു​നി​ല്‍ പ​മി​ടി തു​ട​ങ്ങി ഉ​ന്ന​ത​ര്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ശ​ദ​മാ​യ അ​വ​ലോ​ക​ന യോ​ഗം ചേ​രാ​നും തീ​രു​മാ​ന​മാ​യി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​അ​നി​ല്‍​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ദീ​റ സെ​യ്ഫു​ദീ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഇ.​കെ സു​ധീ​ര്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ലൈ​ലാ ബീ​വി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ്‌​കു​മാ​ര്‍, ച​ന്ദ്ര​കു​മാ​ര്‍, സു​ജി​ത്ത്, കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ജു​കു​മാ​ര്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പ്ര​കാ​ശ്, ആ​ര്‍​പി​എ​ല്‍ മാ​നേ​ജ​ര്‍ ജ​യ​പ്ര​കാ​ശ്, ഡ​പ്യൂ​ട്ടി മാ​നേ​ജ​ന്‍ അ​യ​ന, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​സ് ര​മേ​ശ്‌ തു​ട​ങ്ങി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.