സ്നേ​ഹ​സ്പ​ർ​ശ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Sunday, June 13, 2021 12:35 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​മാ​യി തൊ​ടി​യൂ​ർ ഗ​വ: ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ. സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും നോ​ട്ട്ബു​ക്ക്, മ​ര​ച്ചീ​നി, പ​ച്ച​ക്ക​റി​ക്കി​റ്റ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

സ്റ്റാ​ഫ് കൗ​ൺ​സി​ൽ, പി​റ്റി​എ, എ​സ്എം​സി, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, ഭൂ​മി​ക ചാ​രി​റ്റ​ബ​ൾ ട്ര​സ്റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്ത ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ് ഒ​പ്പ​രം എ​ന്ന പേ​രി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​യ​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ കു​ട്ടി​ക​ൾ​ക്ക് കി​റ്റു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി. കു​ട്ടി​ക​ൾ​ക്കു​ള്ള നോ​ട്ടു​ബു​ക്കു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം തൊ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​മ​ച​ന്ദ്ര​നും ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നി​ൽ എ​സ് ക​ല്ലേ​ലി​ഭാ​ഗ​വും നി​ർ​വ​ഹി​ച്ചു.

തൊ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ഷ​ബ്ന ജ​വാ​ദ്, ധ​ർ​മ്മ​ദാ​സ്, ഇ​ന്ദ്ര​ൻ എ​ന്നി​വ​രും പി​റ്റി​എ, എ​സ്എം​സി. അം​ഗ​ങ്ങ​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.