ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ഭ​ര്‍​ത്താ​വ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍
Friday, June 11, 2021 11:11 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഭ​ര്‍​ത്താ​വ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്നു. ഇ​ട​മു​ള​യ്ക്ക​ൽ തു​മ്പി കു​ന്നി​ൽ ഷാ​ൻ മ​ൻ​സി​ലി​ൽ ഷ​ാന​വാ​സാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. നാ​ല്‍​പത് ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ ഷാ​ന​വാ​സ് പൂ​ര്‍​ണ​മാ​യും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.
ചൊ​വാ​ഴ്ച വൈ​കുന്നേരമാ​ണ് ഷാ​ന​വാ​സ് ഭാ​ര്യ ആ​തി​ര​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളും ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. ന​വ​മാ​ധ്യ​മ​ത്തി​ല്‍ വീ​ഡി​യോ പോ​സ്റ്റ്‌ ചെ​യ്ത​ത് സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.
ആ​തി​ര​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്ത് എ​ത്തി​യ അ​ഞ്ച​ല്‍ പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ര​ണ്ടു​വ​ര്‍​ഷ​മാ​യി ഒ​രു​മി​ച്ചു താ​മ​സി​ക്കു​ന്ന ആ​തി​ര​യ്ക്കും ഷാ​ന​വാ​സി​നും മൂ​ന്നു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ഒ​രു കു​ട്ടി​യു​ണ്ട്.
നാ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച​ല്‍ പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.