മ​ധു​ര​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വെ​ളി​യം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ മ​രി​ച്ചു
Saturday, May 15, 2021 2:08 AM IST
കൊ​ട്ടാ​ര​ക്ക​ര : മ​ധു​ര​യി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചു. ലോ​ക കേ​ര​ള​സ​ഭാം​ഗ​മാ​യ കൊ​ല്ലം വെ​ളി​യം ആ​രൂ​ർ​ക്കോ​ണം അ​ശ്വ​തി ഭ​വ​നി​ൽ എ​ൻ ധ​ന​പാ​ല​ൻ (അ​നി-58), ഭാ​ര്യ ജ​ല​ജ ധ​ന​പാ​ല​ൻ (51) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​ശാ​ഖ​പ​ട്ട​ണം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ് ധ​ന​പാ​ല​ൻ . മ​ക്ക​ളും ഡ്രൈ​വ​റും അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

മ​ധു​ര വി​നാ​യ​പു​ര​ത്താ​യി​രു​ന്നു അ​പ​ക​ടം. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ബി​സി​ന​സു​കാ​ര​നാ​യ ധ​ന​പാ​ല​ന്‍റെ കു​ടും​ബ​വും പു​ത്തൂ​രി​ലു​ള്ള മ​റ്റൊ​രു കു​ടും​ബ​വും ര​ണ്ട് കാ​റു​ക​ളി​ലാ​യി നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. മു​മ്പി​ൽ സ​ഞ്ചാ​രി​ച്ചി​രു​ന്ന ധ​ന​പാ​ല​ന്‍റെ കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ധ​ന​പാ​ല​ൻ മു​ൻ സീ​റ്റി​ലും ജ​ല​ജ പി​ൻ സീ​റ്റി​ൽ ഇ​ട​ത് ഭാ​ഗ​ത്തു​മാ​ണ് ഇ​രു​ന്നി​രു​ന്ന​ത്.

കാ​റി​ന്‍റെ ഇ​ട​ത് ഭാ​ഗം ട്ര​ക്കി​ലി​ടി​ച്ചു​കേ​റി ത​ക​ർ​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും മ​ധു​ര രാ​ജാ​ജി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ജ​ല​ജ യാ​ത്രാ മ​ധ്യേ​യും ധ​ന​പാ​ല​ൻ ആ​ശു​പ​ത്രി​യി​ലും മ​രി​ച്ചു.

ഇ​വ​രു​ടെ മ​ക്ക​ളാ​യ ജെ.ഡി. അ​ശ്വ​തി (18), ജെ.ഡി .അ​നു​ഷ് (14), ഡ്രൈ​വ​ർ പ​ത്ത​നാ​പു​രം സ്വ​ദേ​ശി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ധ​ന​പാ​ല​ന്‍റെ​യും ജ​ല​ജ​യു​ടെ​യും മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച വെ​ളി​യ​ത്തെ വീ​ട്ടി​ൽ എ​ത്തി​ച്ചു സം​സ്ക​രി​ച്ചു.