കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ കൈ​മാ​റി
Wednesday, May 12, 2021 10:56 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​ടെ ഫ​ണ്ടി​ല്‍ നി​ന്നും അ​ര​ക്കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് നാല് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ചു.​ ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​സു​നി​ല്‍​കു​മാ​റി​ന് കൈ​മാ​റി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി നി​ര്‍​വ്വ​ഹി​ച്ചു.
പ​തി​നേ​ഴാം ലോ​ക്സ​ഭ​യു​ടെ കാ​ല​യ​ള​വി​ല്‍ എം​പി ഫ​ണ്ട് കേ​ന്ദ്രം റ​ദ്ദാ​ക്കി​യെ​ങ്കി​ലും ആ​ദ്യ​ഗ​ഢു​വാ​യി ല​ഭി​ച്ച ഒ​രു​കോ​ടി രൂ​പ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ചെ​ല​വ​ഴി​ച്ചു. അ​തി​ന്‍റെ ആ​ദ്യ ഉ​ദ്ഘാ​ട​ന​മാ​ണ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന​ത്.
കോ​വി​ഡ് ര​ണ്ടാംഘ​ട്ടം അ​പ​ക​ട​ക​ര​മാം​വി​ധം വ്യാ​പി​ക്കു​മ്പോ​ള്‍ ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ ഏ​റ്റ​വു​മ​ധി​കം ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത് വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളു​മാ​ണെന്ന് എം​പി പ​റ​ഞ്ഞു. എം​പി ഫ​ണ്ട് ര​ണ്ടാം​ഗ​ഢു​വി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. ഇ​ത്കൂ​ടി ല​ഭി​ച്ചാ​ല്‍ മാ​വേ​ലി​ക്ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍, പി​പിഇ ​കി​റ്റ്, മാ​സ്കു​ക​ള്‍ മ​റ്റ് അ​ത്യാ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ല​ഭ്യ​മാ​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു.
കൂ​ടാ​തെ ത​ന്‍റെ മൂ​ന്ന് ഓ​ഫീ​സു​ക​ളും കോ​വി​ഡ് സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​ണെ​ന്നും എം​പി പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ കൊ​ട്ടാ​ര​ക്ക​ര​യി​ലും ചെ​ങ്ങ​ന്നൂ​രി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ഫീ​സു​ക​ളും ന്യൂ​ഡെ​ല്‍​ഹി​യി​ലെ ഓ​ഫീ​സും 24 മ​ണി​ക്കൂ​റും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ്.
മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എ.​ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ​സ്.​ആ​ര്‍.​ര​മേ​ശ്, വി.​ഫി​ലി​പ്പ്, അ​ഡ്വ.​ഉ​ണ്ണി​കൃ​ഷ്ണ​മേ​നോ​ന്‍, ക​ണ്ണാ​ട്ട് ര​വി, ജോ​ളി വ​ര്‍​ഗീ​സ്, സൂ​സ​മ്മ, വ​ന​ജ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​സു​നി​ല്‍​കു​മാ​ര്‍, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് എ​ച്ച്.​എം.​സി മെ​മ്പ​ര്‍ പി.​ഹ​രി​കു​മാ​ര്‍, ഒ.​രാ​ജ​ന്‍, കോ​ശി.​കെ.​ജോ​ണ്‍ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.