പ​ന്മ​ന സ​ർവീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സംഭാവന ന​ൽ​കി
Wednesday, May 12, 2021 10:56 PM IST
ച​വ​റ: പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും കൈ​ത്താ​ങ്ങാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി കൊ​ല്ല​ക പ​ന്മ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക്ലി​പ്തം ന​മ്പ​ർ 3035.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 75000 രൂ​പ ജീ​വ​ന​ക്കാ​രു​ടെ വി​ഹി​ത​മു​ൾ​പ്പെ​ടെ 1075000 ( പ​ത്ത് ല​ക്ഷ​ത്തി എ​ഴു​പ​ത്തി​അ​യ്യാ​യി​രം ) രൂ​പ​യാ​ണ് ന​ൽ​കി​യ​ത് . ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ലെ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും കൂ​ടി​യ തു​ക​യാ​ണി​ത്.
പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ടു വീ​ടു​ക​ൾ പ​ന്മ​ന ബാ​ങ്ക് നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു . കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ ബാ​ങ്ക് അം​ഗ​ങ്ങ​ൾ​ക്ക് പ​ൾ​സ് ഓ​ക്സി​മീ​റ്റ​റും നി​ര​വ​ധി സാ​മ്പ​ത്തി​ക​സ​ഹാ​യ​ങ്ങ​ളും പൊ​തു ന​ന്മാ​ഫ​ണ്ടി​ൽ നി​ന്നും ന​ൽ​കി​വ​രു​ന്നു.
ഈ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും കോ​വി​ഡ് ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്‌ അ​ഡ്വ. ഇ.​യൂ​സു​ഫു​കു​ഞ്ഞിന്‍റെ നേ​തൃ​ത്ത്വ​ത്തി​ലു​ള്ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി ക്രി​യാ​ത്മ​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. പ​ത്ത് ല​ക്ഷ​ത്തി എ​ഴു​പ​ത്തി​അ​യ്യാ​യി​രം രൂ​പ സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ )വ​ഴി​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ബാ​ങ്ക് ന​ൽ​കി​യ​ത്.