കോവിഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍
Wednesday, May 12, 2021 10:56 PM IST
കൊല്ലം: ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍. നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ല് ആം​ബു​ല​ന്‍​സു​ക​ള്‍ ര​ണ്ട് ടാ​ക്‌​സി, ഒ​രു ഓ​ട്ടോ​റി​ക്ഷ എ​ന്നി​വ​യു​ണ്ട്. ഒ​രു വാ​ര്‍​ഡി​ല്‍ അ​ഞ്ച് ഓ​ക്‌​സി​മീ​റ്റ​ര്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ര്‍​ഡു​ക​ളി​ലും ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും 24 മ​ണി​ക്കൂ​റും ഹെ​ല്‍​പ്പ് ഡെ​സ്‌​കും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ വാ​ര്‍​റൂ​മും സ​ജ്ജ​മാ​ണ്. എ​ല്ലാ വാ​ര്‍​ഡു​ക​ളും ടൗ​ണും അ​ണു​വി​മു​ക്ത​മാ​ക്കി. ഓ​ക്‌​സി​ജ​ന്‍ സം​വി​ധാ​ന​ത്തോ​ടു കൂ​ടി മൂ​ന്ന് ആം​ബു​ല​ന്‍​സു​ക​ളും 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക്കി. ജ​ന​കീ​യ ഹോ​ട്ട​ലി​ല്‍ നി​ന്നും ഭ​ക്ഷ​ണ​വും വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍​കു​ന്നു. ഡോ​മി​സി​ല​റി കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റും പൂ​ര്‍​ണ സ​ജ്ജ​മാ​ണ്. 120 കി​ട​ക്ക​ക​ളും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളോ​ടും കൂ​ടി അ​ഞ്ച​ല്‍ ഈ​സ്റ്റ് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് ഡി​സി​സി എ​ന്ന് പ്ര​സി​ഡ​ന്‍റ് എ​സ്. ബൈ​ജു പ​റ​ഞ്ഞു.
ക​രു​നാ​ഗ​പ്പ​ള്ളി മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മു​ഴ​ങ്ങോ​ട്ടു​വി​ള ഗ​വ​ണ്‍​മെ​ന്‍റ് ഫി​ഷ​റീ​സ് ടെ​ക്‌​നി​ക്ക​ല്‍ സ്‌​കൂ​ളി​ല്‍ 100 കി​ട​ക്ക​ക​ളു​ള്ള സെ​ക്ക​ന്‍​ഡ് ലെ​വ​ല്‍ ട്രീ​റ്റ്‌​മെന്‍റ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​രു​നാ​ഗ​പ്പ​ള്ളി ചെ​യ​ര്‍​മാ​ന്‍ കോ​ട്ട​യി​ല്‍ രാ​ജു പ​റ​ഞ്ഞു. 20 കി​ട​ക്ക​ക​ള്‍ ഓ​ക്‌​സി​ജ​ന്‍ സം​വി​ധാ​ന​ത്തോ​ടെ​യാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.
തൊ​ടി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ര്‍ റൂം ​സ​ജ്ജ​മാ​ണ്. നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ളു​ടെ സേ​വ​ന​ത്തി​നാ​യി ആം​ബു​ല​ന്‍​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു. എ​ട്ട് ടാ​ക്‌​സി​ക​ള്‍ ആം​ബു​ല​ന്‍​സ് സേ​വ​ന​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​മു​ണ്ട്. നി​ര്‍​ധ​ന രോ​ഗി​ക​ള്‍​ക്കാ​യി 100 പ​ള്‍​സ് ഒ​ക്‌​സി​മീ​റ്റ​ര്‍ ന​ല്‍​കി. ജ​ന​കീ​യ ഹോ​ട്ട​ലും പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു.
ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വ​രു​ന്ന അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ണു​ന​ശീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. ടെ​ലി കൗ​ണ്‍​സി​ലി​ങ് സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി പ​റ​ഞ്ഞു.
ക​രീ​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഓ​ക്‌​സി​ജ​ന്‍ സൗ​ക​ര്യ​മു​ള്ള ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. എ​സ് സി ​കോ​ള​നി​ക​ളി​ല്‍ 400 പേ​ര്‍​ക്ക് സൗ​ജ​ന്യ ആ​ര്‍ടി​പിസി​ആ​ര്‍ ടെ​സ്റ്റു​ക​ള്‍ ന​ട​ത്തി. നി​യു​ക്ത എം​എ​ല്‍എ ​കെ. എ​ന്‍. ബാ​ല​ഗോ​പാ​ല്‍ മു​ന്ന​ണി പോ​രാ​ളി​ക​ള്‍​ക്കു​ള്ള മാ​സ്‌​കു​ക​ളും വി​ത​ര​ണം ചെ​യ്തു.
കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ പൂ​ര്‍​ണ്ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന് വീ​ടു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി ചി​കി​ത്സ​യും മ​രു​ന്നു​ക​ളും ന​ല്‍​കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എ. ​ഷാ​ജു പ​റ​ഞ്ഞു.
പ​ടി​ഞ്ഞാ​റേ​ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ന്ന് ​ഡോ​മി​സി​ല​റി കേ​ന്ദ്രം ആ​രം​ഭി​ക്കും. ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ 50 കി​ട​ക്ക​ക​ളു​ള്ള ഡോ​മി​സില​റി സെന്‍റ​ര്‍ ആ​രം​ഭി​ച്ചു. മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ എ​ല്‍വി​എ​ച്ച്എ​സി​ല്‍ 10 കി​ട​ക്ക​ക​ളു​ള്ള ഡോ​മി​സി​ല​റി കേ​ന്ദ്രം ആ​രം​ഭി​ച്ച​താ​യും ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ന്‍​സ​ര്‍ ഷാ​ഹി പ​റ​ഞ്ഞു.
പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ച​ന്ദ​ന​ത്തോ​പ്പ് ഐ​ടി​ഐ ഹോ​സ്റ്റ​ലി​ലും, പെ​രി​നാ​ട് സ്‌​കൂ​ളി​ലു​മാ​യി 60 കി​ട​ക്ക​ക​ളോ​ടു കൂ​ടി​യ ഡിസിസി ​ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ല്‍ മു​ഴു​വ​ന്‍​ സ​മ​യ കോ​വി​ഡ് സ​ഹാ​യ​കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്നു. (​ഫോ​ണ്‍. 0474-2552688, 9496041780). എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ഹോ​മി​യോ, ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഒ​രു ആം​ബു​ല​ന്‍​സ്, നാ​ല് ഓ​ട്ടോ​റി​ക്ഷ​ക​ള്‍ എ​ന്നി​വ​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട് എ​ന്ന് പ്ര​സി​ഡ​ന്‍റ് ദി​വ്യ ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.
പ​ര​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ജ​ന​കീ​യ ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്. അ​ശ​ര​ണ​ര്‍ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലും ഭ​ക്ഷ​ണം ന​ല്‍​കു​ന്നു​ണ്ട്. 32 വാ​ര്‍​ഡു​ക​ളി​ലും കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഡ്ത​ല ജാ​ഗ്ര​താ സ​മി​തി​ക​ള്‍ ഉ​ണ്ട്. കോ​വി​ഡ് വാ​ര്‍ റൂം, ​മു​ഴു​വ​ന്‍​സ​മ​യ സ​ഹാ​യ​കേ​ന്ദ്രം (04742512340) എ​ന്നി​വ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ന്‍. കെ. ​വൃ​ജ അ​റി​യി​ച്ചു.
ച​ട​യ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ണ്. വാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ജാ​ഗ്ര​താ സ​മി​തി​ക​ളും. ഓ​ക്‌​സി​ജ​ന്‍ സം​വി​ധാ​ന​ത്തോ​ടു​കൂ​ടി​യു​ള്ള ഒ​രു ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ മൂ​ന്ന് എ​ണ്ണം സേ​വ​ന സ​ജ്ജ​മാ​ണ് എ​ന്ന് പ്ര​സി​ഡന്‍റ് ജെ. ​വി. ബി​ന്ദു പ​റ​ഞ്ഞു.
പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ന്‍റ്് സേ​വ്യേ​ഴ്‌​സ് വി​ദ്യാ​നി​കേ​ത​നി​ല്‍ 130 കി​ട​ക്ക​ക​ളു​ള്ള സി​എ​ഫ്എ​ല്‍ടി​സി തു​ട​ങ്ങി. മൂ​ന്ന് ആം​ബു​ല​ന്‍​സു​ക​ള്‍, നാ​ല് ഓ​ട്ടോ-​ടാ​ക്‌​സി​ക​ളു​മ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​പ് ഡെ​സ്‌​ക്, വാ​ര്‍ റൂം, ​ന​ഴ്‌​സി​ങ് പ​ഠ​നം ക​ഴി​ഞ്ഞ വി​ദ്യാ​ര്‍​ഥി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ടെ​ലി​മെ​ഡി​സി​ന്‍ സം​വി​ധാ​നം, 25 പേ​ര്‍ വീ​തം അ​ട​ങ്ങു​ന്ന റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം ​എ​ന്നി​വ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു എ​ന്ന് സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.
പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ലൂ​ര്‍, മീ​നം എ​ന്നീ ര​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് യുപി സ്‌​കൂ​ളു​ക​ളെ അ​വ​ശ്യ ഘ​ട്ട​ത്തി​ല്‍ സിഎ​ഫ്എ​ല്‍​ടി​സി​ക​ളാ​ക്കാ​നാ​യി ഏ​റ്റെ​ടു​ത്തു. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി 15 പേ​ര്‍ അ​ട​ങ്ങി​യ ദ്രു​ത​ക​ര്‍​മ​സേ​ന പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ര​ണ്ട് ആം​ബു​ല​ന്‍​സു​ക​ളു​ടെ​യും അ​ഞ്ച് ഓ​ട്ടോ-​ടാ​ക്‌​സി ക​ളു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ണ് എ​ന്ന് സെ​ക്ര​ട്ട​റി അ​രു​ണ്‍ അ​ല​ക്‌​സാ​ണ്ട​ര്‍ പ​റ​ഞ്ഞു.
പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ന​ഗ​ര​സ​ഭ​യും കു​ടും​ബ​ശ്രീ​യും സ​പ്ലൈ​കോ​യും കൈ​കോ​ര്‍​ത്തു ഹോം ​ഡോ​ര്‍ ഡെ​ലി​വ​റി സം​രം​ഭം ആ​രം​ഭി​ച്ചു. തു​ട​ക്ക​ത്തി​ല്‍ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ 10 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ വ​രെ മാ​ത്ര​മേ സേ​വ​നം ല​ഭി​ക്കു. ബ​ന്ധ​പെ​ടേ​ണ്ട ന​മ്പ​ര്‍ -പു​ന​ലൂ​ര്‍ പീ​പ്പി​ള്‍​സ് ബ​സാ​ര്‍ : 0475 2231187, 9446106636 സി​ഡിഎ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍-9497171157.
ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള ചാ​ത്ത​ന്നൂ​രി​ല്‍ 30 കി​ട​ക്ക​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും സി.​എ​ഫ്.​എ​ല്‍.​ടി.​സി​യി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ജാ​ഗ്ര​താ സ​മി​തി​ക​ള്‍ മു​ഖേ​ന ബ്ലോ​ക്കി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യ​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.