മ​ക​ളു​ടെ​യും കൊ​ച്ചുമ​ക്ക​ളു​ടെ​യും മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി മ​രു​മ​ക​നെന്ന് ​മാ​താ​പി​താ​ക്ക​ൾ
Wednesday, May 12, 2021 10:56 PM IST
കു​ണ്ട​റ: ക​ഴി​ഞ്ഞ​ദി​വ​സം കേ​ര​ളപു​ര​ത്ത് ന​ട​ന്ന​ത് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് മ​രി​ച്ച വ​ർ​ഷ​യു​ടെ മാ​താ​പി​താ​ക്ക​ൾ. വ​ർ​ഷ (26), മ​ക്ക​ളാ​യ അ​ല​ൻ (2), ആ​ര​വ്( മൂ​ന്നു​മാ​സം ) എ​ന്നി​വ​ർ​ക്ക് ശീ​ത​ള പാ​നീ​യ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യാ​ണ് കൊ​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി അ​വ​ർ പോലീ​സി​ൽ മൊ​ഴി ന​ൽ​കി. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ മൂ​ത്ത​മ​ക​ൾ അ​ലോ​ന (6) വി​ഷം ക​ഴി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചി​ട്ടും ക​ഴി​ക്കാ​തെ എ​തി​ർ​ത്ത് ഒ​ഴി​ഞ്ഞു മാ​റി​യ​തി​നാ​ൽ മ​രി​ച്ചി​ല്ല. ഭാ​ര്യ​യ്ക്കും ര​ണ്ടു പി​ഞ്ചു കു​ഞ്ഞു​ങ്ങ​ൾ​ക്കും വി​ഷം ന​ൽ​കി​യ​ശേ​ഷം എ​ഡ്വേ​ർഡ് വി​ഷം ക​ഴി​ച്ചെ​ങ്കി​ലും മ​രി​ച്ചി​ല്ല. അ​യാ​ൾ കൊ​ല്ല​ത്തെ ഒ​രു സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
കുണ്ട‌റയിലെ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായ എഡ്വേർഡ് മ​ൺ​ട്രോ​തു​രു​ത്ത് പെ​രി​ങ്ങാ​ലം സ്വദേശിയാണ്.
ജോ​ലി​ക്ക് പോ​കു​ന്ന​തി​നും മൂ​ത്ത​മ​ക​ൾ അ​ലോ​ന​യ്ക്ക് സ്കൂ​ളി​ൽ പോ​കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​ണ് എ​ഡ്വേര്‌ഡും കു​ടും​ബ​വും കേ​ര​ളപു​ര​ത്ത് വാ​ട​ക​യ്ക്ക് വീ​ടെ​ടു​ത്ത് താ​മ​സ​മാ​ക്കി​യ​ത്. കൊ​ല്ല​പ്പെ​ട്ട വ​ർ​ഷ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ശോ​ഭ​യും ബാ​ബു​വും ഇ​ള​യ സ​ഹോ​ദ​ര​നാ​യ ഷാ​നും കു​ണ്ട​റ തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ മു​ഖ​ത്ത​ല പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലാ​ണ് താ​മ​സം. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ബാ​ബു അ​ടു​ത്തി​ടെ ത​ഴു​ത്ത​ല വെ​ച്ച് ബൈ​ക്ക് ത​ട്ടി പ​രി​ക്കു​ക​ളോ​ടെ ജോ​ലി​ക്ക് പോ​കാ​നാ​കാ​തെ കി​ട​പ്പി​ലാ​യി​രു​ന്നു. വ​ർ​ഷ​യു​ടെ ഇ​ള​യ​സ​ഹോ​ദ​ര​ൻ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി ഷാ​ൻ മു​ഖ​ത്ത​ല​യി​ലെ ക​ല്ലു​വെ​ട്ടാം​കു​ഴിയി​ൽ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലും ചി​കി​ത്സ​യി​ലാ​ണ്. അ​പ്പോ​ഴെ​ല്ലാം ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നത് ​ഒ​രേ​യൊ​രു മ​ക​ൾ വ​ർ​ഷ ആ​യി​രു​ന്നുവെ​ന്ന് അ​മ്മ ശോ​ഭ തേ​ങ്ങ​ലോ​ടെ പ​റ​ഞ്ഞു.
ആ​കെ​യു​ണ്ടാ​യി​രു​ന്ന അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​വും കൊ​ച്ചു​വീ​ടും വി​റ്റു കി​ട്ടി​യ കാ​ശ് കൊ​ണ്ടാ​ണ് വ​ർ​ഷ​യെ കെ​ട്ടി​ച്ചു വി​ട്ട​ത്. അ​തി​നു​ശേ​ഷം മാ​താ​പി​താ​ക്ക​ളും വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.
ജീ​വി​ത ദു​രി​ത​ങ്ങ​ളി​ൽപെ​ട്ട് വി​ഷ​മത്തി​ലാ​യി​രു​ന്ന ഈ ​കു​ടും​ബ​ത്തി​ന് വ​ർ​ഷയു​ടെ​യും മ​ക്ക​ളു​ടെ​യും വേ​ർ​പാ​ട് താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മായി. ​എ​ന്‍റെ കു​ഞ്ഞു​ങ്ങ​ളോ​ട് അ​വ​ൻ ഇ​ത് കാ​ട്ടേ​ണ്ടാ​യി​രു​ന്നു എ​ന്ന് അ​മ്മ ശോ​ഭ​യു​ടെ നി​ല​വി​ളി ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട മൂ​ത്ത​മ​ക​ൾ അലോന​യു​ടെ മൊ​ഴി​യും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ണ്ട​റ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.​പാ​രി​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഹോ​സ്പി​റ്റ​ലി​ൽ ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കും.